Home Entertainment

എന്‍ഗേജ്‌മെന്റ് കഴിഞ്ഞ പ്രമുഖ യുവനടിയുടെ വിവാഹം മുടങ്ങി

54

പ്രശസ്ത നടിയുടെ വിവാഹം മുടങ്ങിയതായി റിപ്പോര്‍ട്ട്. ഗീത ഗോവിന്ദം നായിക രശ്മിക മന്ദയുടെ വിവാഹം മുടങ്ങിയെന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

Advertisements

കന്നഡ നടനായ രക്ഷിത് ഷെട്ടിയായിരുന്നു രശ്മികയെ വിവാഹം ചെയ്യാനിരുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞ ഇരുവരും വേര്‍പിരിഞ്ഞു എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രശ്മികയുടെ തീരുമാനമെന്നും തെലുങ്ക് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. കന്നടയിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഒളിദവരുകണ്ടന്തേ എന്ന ചിത്രത്തിന്റെ സംവിധായകനാണ് രക്ഷിത്.

രക്ഷിത് തന്നെയാണ് ചിത്രത്തിലെ ലീഡ് റോള്‍ ചെയ്തതും. നിവിന്‍ പോളിയെ നായകനാക്കി റിച്ചി എന്ന പേരില്‍ തമിഴില്‍ ചിത്രം റീമേക്ക് ചെയ്തിരുന്നു.

Advertisement