ലിപ് ലോക്കിനായി മാത്രം രശ്മിക വാങ്ങിയത് ലക്ഷങ്ങള്‍ ; റിപ്പോര്‍ട്ട് പുറത്ത്

1492

ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ നടി രശ്മിക മന്ദാനെയും നായിക നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ആനിമല്‍. സിനിമയുടെ പുറത്തുവന്ന ഗാനം ഇതിനോടകം വൈറല്‍ ആയി കഴിഞ്ഞു. പാട്ടിന്റെ നിരവധി ഭാഗങ്ങളില്‍ രശ്മികയുടെയും രണ്‍ബീര്‍ കപൂറിന്റെ ലിപ്പ് ലോക്ക് രംഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടര്‍ പ്രകാരം ഇതിലെ ലിപ് ലോക്ക് രംഗത്തിനായി നടി അധികം പണം വാങ്ങിയിട്ടുണ്ട് എന്നതാണ്.

Advertisements

ഇരുപത് ലക്ഷം അധികമായി ആ രംഗത്തിന് യുവ നടി രശ്മിക മന്ദാനയ്ക്ക് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സന്ദീപ് റെഡ്ഡി വങ്കയുടെ സംവിധാനത്തിലുള്ള ചിത്രം ആനിമലിലെ ഗാനം ഹിറ്റായി മാറിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

also read
ദൃശ്യവും പ്രേമവുമൊക്കെ പിന്നില്‍, പണം വാരിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ കണ്ണൂര്‍ സ്‌ക്വാഡ് ഏഴാംസ്ഥാനത്ത്, മുന്നില്‍ കുറുപ്പ്
അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്ന ‘ആനിമലി’ല്‍ വലിയ പ്രതീക്ഷകളുമാണ് രണ്‍ബിര്‍ കപൂറിന്. ഛായാഗ്രാഹണം അമിത് റോയ് ആണ്. ആനിമലിനായി ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ ബോബി ഡിയോള്‍, ത്രിപ്തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്‌റോയ്, ബാബ്‌ലൂ, സിദ്ധാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും കഥാപാത്രങ്ങളാകുന്നു.

ടീ സീരീസിന്റെയും ഭദ്രകാളി പിക്‌ചേഴ്‌സിന്റെയും ബാനറിലാണ് നിര്‍മാണം. രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ നിര്‍മാണം ഭൂഷന്‍ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേര്‍ന്നാണ്.

 

Advertisement