രക്ഷിത് ഷെട്ടി രശ്മിക പ്രണയം അവസാനിച്ചതിന് പിന്നിൽ സ്വകാര്യ രംഗങ്ങൾ ലീക്ക് ആയതോ

50

കിരിക് പാർട്ടി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് ആരാധക പ്രീതി നേടിയ താര ജോഡികളാണ് രക്ഷിത് ഷെട്ടിയും രശ്മിക മന്ദനയും.

കിരിക് പാർട്ടിയിലൂടെ ഒന്നിച്ച ഇരുവരും പ്രണയത്തിൽ ആകുകയും ചെയ്തിരുന്നു. തുടർന്ന് വിവാഹ നിശ്ചയവും നടത്തി. വിജയ് ദേവരകൊണ്ടയുടെ നായികയായി രശ്മിക എത്തിയ ഗീതാ ഗോവിന്ദം വൻ വിജയമായി.

Advertisements

ഈ ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ രക്ഷിതും രശ്മികയും അകന്നു. ഇതോടെ വിമർശനവുമായി ആരാധകർ രംഗത്തെത്തി.

ഗീതാഗോവിന്ദത്തിന്റെ വിജയത്തോടെ താരമൂല്യം വർദ്ധിച്ച നടി രക്ഷിതുമായുള്ള ബന്ധത്തിനും മേലെ സിനിമയെ തിരഞ്ഞെടുത്തുവെന്നും അതാണ് പിരിയാൻ കാരണമെന്നും രക്ഷിത്തിന്റെ ആരാധകർ ആരോപിക്കുന്നു.

എന്നാൽ വിവാഹ ശേഷം അഭിനയിക്കരുതെന്ന് കുടുംബം പറഞ്ഞതുകൊണ്ടാണ് ഇരുവരും വേർപിരിഞ്ഞതെന്നു ഗോസിപ്പ് പ്രചരിച്ചിരുന്നു.

ഇരുവരും വേർപിരിയാൻ കാരണം വിജയും രശ്മികയും തമ്മിലുള്ള സ്വകാര്യ ചുംബന രംഗം ലീക്ക് ആയതാണെന്നു പുതിയ റിപ്പോർട്ട്.

രശ്മികയുടെ ചുംബന രംഗം രക്ഷിതിനു പ്രശ്‌നമല്ല. പക്ഷെ രക്ഷിതിന്റെ കുടുംബം ഇതിനെ എതിർത്തതാണ് പിരിയാൻ ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. വിവാഹ നിശ്ചയം കഴിഞ്ഞിട്ടും ഇങ്ങനെ എന്തിനു അഭിനയിച്ചുവെന്നാണ് വിമർശനം.

രക്ഷിതും രശ്മികയും വീട്ടുകാരെ കാര്യങ്ങൾ ബോധിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ അംഗീകരിച്ചില്ല. ഒടുവിൽ ബന്ധത്തിൽ നിന്നും രശ്മിക പിന്മാറുകയായിരുന്നുവെന്നും സൂചന.

ഗീതാ ഗോവിന്ദത്തിനു പിന്നാലെ നിരവധി അവസരങ്ങളാണ് രശ്മികയ്ക്ക് ലഭിക്കുന്നത്. വിജയ് ദേവരകൊണ്ട നായകനാവുന്ന ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും രശ്മികയായിരുന്നു നായിക. ഈ ചിത്രത്തിലും ചൂടൻ ചുംബന രംഗങ്ങൾ ഉണ്ടായിരുന്നു.

Advertisement