ഗുണ്ടിനെ പോലെയുള്ള നിങ്ങളെ വിവാഹം ചെയ്തത് പണം കണ്ടിട്ടല്ലേ? മഹാലക്ഷ്മിയേയും രവീന്ദ്രറിനേയും പരിഹസിച്ച് അവതാരകന്‍; ഈ ശരീരം കൊണ്ട് എന്തും ചെയ്യുമെന്ന് തിരിച്ചടിച്ച് രവീന്ദ്രര്‍

167

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയില്‍ ആകെമാനം വൈറലായി മാറിയത് പ്രമുഖ തമിഴ് നിര്‍മ്മാതാവ് രവിചന്ദറും നടി മഹാലക്ഷ്മിയും തമ്മിലുള്ള വിവാഹം ആയിരുന്നു. രവിചന്ദറിന്റെ വണ്ണം, ഇരുവരുടെയും രണ്ടാം വിവാഹം എന്നിവ ചൂണ്ടിക്കാണിച്ചാണ് ദമ്പതികള്‍ക്ക എതിരെ പരിഹാസം ഉയരുന്നത്.

എന്നാല്‍ ഇതൊന്നും രവീന്ദറും മഹാലക്ഷ്മിയും കാര്യമാക്കാറില്ല. തങ്ങള്‍ പരസ്പരം മനസ്സിലാക്കി വിവാഹം കഴിച്ചവര്‍ ആണെന്നും അനാവശ്യ അഭിപ്രായങ്ങള്‍ പറയുന്നവരെ ശ്രദ്ധിക്കുന്നില്ല എന്നുമാണ് താരങ്ങള്‍ ആവര്‍ത്തിക്കുന്നത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ആണ് രവീന്ദറിനെതിരെ പരിഹാസങ്ങള്‍ വന്നത്.

Advertisements

രവീന്ദറിനെ ബോഡി ഷെയ്മിംഗ് നടത്തിയുള്ള കമന്റുകളാണ് ഭൂരിഭാഗവും. നിര്‍മ്മാതാവ് രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് തയ്യാറായതെന്ന് വരെ പലരും അധിക്ഷേപ കമന്റുകള്‍ നടത്തി. എന്നാല്‍ പ്രകോപിതര്‍ ആവാതെ വളരെ തമാശയോടെ ആണ് ഇത്തരം കമന്റുകളെ രവീന്ദറും മഹാലക്ഷ്മിയും നോക്കി കണ്ടത്. വിവാഹശേഷം നല്‍കിയ അഭിമുഖങ്ങളിലും താരങ്ങള്‍ അപമാനിക്കപ്പെട്ടു. എങ്കിലും എല്ലാത്തിനോടും കൃത്യമായി തന്നെ മറുപടി നല്‍കുകയാണ് താരദമ്പതികള്‍.

ALSO READ- ഓണസദ്യ കുടുംബത്തോടൊപ്പം ഉണ്ട് വരദ; വീഡിയോയില്‍ ജിഷിനില്ല; നൈസായി അങ്ങ് ഒഴിവാക്കിയല്ലേ എന്ന് പരിഭവം പറഞ്ഞ് ആരാധകര്‍

കഴിഞ്ഞദിവസം സത്യം ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ഒരു പരിപാടിയില്‍ മഹാലക്ഷ്മിയും രവീന്ദ്രറും ഒന്നിച്ച് എത്തിയിരുന്നു. ആരോടും ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങളാണ് അവതാരകന്‍ ഇവരോട് ചോദിച്ചതെന്ന് അഭിമുഖം കണ്ടാല്‍ മനസിലാകും. ഇതിന്റെ പ്രൊമോ വീഡിയോ മഹാലക്ഷ്മി പങ്കുവെച്ചിരുന്നു. പിന്നാലെ ഈ ചോദ്യങ്ങള്‍ ചോദിച്ച അവതാരകനെ തേടി നിരവധി വിമര്‍ശനങ്ങളാണ് എത്തിയത്.

നിങ്ങള്‍ ഇങ്ങനെ ചെയ്ത് കളഞ്ഞല്ലോ എന്നാണ് അവതാരകന്‍ മഹാലക്ഷ്മിയോട് പറയുന്നത്. അങ്ങനെ ഒന്നും തന്നെ ഞങ്ങള്‍ ചെയ്തിട്ടില്ലെന്നാണ് ഇതിന് നടി മറുപടിയായി പറഞ്ഞത്. ഒരു കുഞ്ഞ് ഉള്ളപ്പോള്‍ മറ്റൊരു വിവാഹം കഴിച്ച് പോവാമോ എന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്. ഇതിനിടയില്‍ നിങ്ങളുടെ വിവാഹത്തിന് പൊരുത്തം നോക്കിയത് ആരാണെന്നും അവതാരകന്‍ ചോദിച്ചു. അമ്മയാണ് പൊരുത്തം നോക്കിയതെന്ന് മഹാലക്ഷ്മി പറഞ്ഞപ്പോള്‍ അങ്ങനെ പൊരുത്തം നോക്കിയിട്ട് ഓക്കെ ആണെന്ന് തന്നെയാണോ അമ്മ പറഞ്ഞതെന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്. ഇതിനും അതേ എന്ന മറുപടിയാണ് നടി നല്‍കിയത്.

ALSO READ- നമ്മള്‍ ചെയ്ത കഥാപാത്രമാകാം കാരണം! ഹണി റോസ് ജാഡ കാണിക്കുന്നതിന് കാരണമെന്തെന്ന ചോദ്യത്തിന് ഒടുവില്‍ താരത്തിന്റെ മറുപടി എത്തി!

ഭര്‍ത്താവ് വലിയൊരു ഗുണ്ടിനെ പോലെയല്ലേ, അവരെ എങ്ങനെ വിവാഹം കഴിക്കുമെന്ന ചോദ്യത്തിന് ‘ഒരാള്‍ക്ക് ഇതുപോലെ തന്നെ ഒരു വധു വേണം, അല്ലെങ്കില്‍ വരനെ വേണം എന്ന് ആരാണ് പറഞ്ഞതെന്ന്’ രവീന്ദ്രര്‍ തിരിച്ച് ചോദിക്കുന്നുണ്ട്. നിങ്ങള്‍ എന്തിനാണ് വിവാഹം കഴിച്ചത്, എങ്ങനെ ജീവിക്കും, എല്ലാത്തിനും മുകളില്‍ പണം ഉള്ളത് കൊണ്ടല്ലേ, എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കും രവീന്ദ്രര്‍ തന്നെ മറുപടി പറയുന്നുണ്ട്.

‘എന്റെ ഈ ശരീരം കൊണ്ട് എനിക്ക് എല്ലാ ജോലികളും ചെയ്യാന്‍ സാധിക്കുമെന്നാണ് താരത്തിന്റെ മറുപടി. മഹാലക്ഷ്മി എന്ത് സുന്ദരിയാണ്, ഭര്‍ത്താവിനെ കാണാനും കൊള്ളില്ലല്ലോന്ന് ചോദിച്ചപ്പോള്‍, എനിക്ക് അങ്ങനെത്തെ ഫീലിങ്സ് ഒന്നുമില്ല. നിങ്ങളെല്ലാവരും അറിയാന്‍ വേണ്ടി പറയുകയാണ്. എന്നെ ഒത്തിരി പേര്‍ പ്രണയിക്കുന്നുണ്ട് എന്നും രവീന്ദ്രര്‍ പറഞ്ഞു.

പണക്കാരായ നിങ്ങളെ പോലുള്ളവര്‍ക്ക് ഇതുപോലൊരു പെണ്ണിനെ എപ്പോള്‍ വേണമെങ്കിലും കിട്ടും. ഞാനും നിങ്ങളെ പോലൊരു ഗുണ്ട് ആണെങ്കില്‍ എനിക്കങ്ങനെ ഒരാളെ കിട്ടുമോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിനെതിരെ രൂക്ഷമായ രീതിയിലാണ് രവീന്ദ്രര്‍ പ്രതികരിച്ചത്. ‘എന്നെ പോലൊരാളെ ഇവള്‍ വിവാഹം കഴിക്കുന്നതില്‍ അവതാരകനായ നിങ്ങള്‍ക്ക് എന്താണ് പ്രശ്നം?’ എന്ന് രവീന്ദ്രര്‍ തിരിച്ചടിച്ചത്.

അതേസമയം, പരിപാടിയ്ക്കെതിരെ വ്യാപകമായിട്ടുള്ള പ്രതിഷേധമാണ് ഉയരുന്നത്. വിവാഹം കഴിക്കണമെന്ന് തീരുമാനിച്ചത് ആ രണ്ട് പേരുടെയും തീരുമാനമാണ്. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ച് അവരെ കഷ്ടപ്പെടുത്തുന്നത് വളരെ മോശമായി പോയെന്നും അവര്‍ വിവാഹം കഴിച്ചതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്നമെന്നും ആളുകള്‍ ചോദിക്കുന്നു. കിടിലന്‍ ഉത്തരങ്ങളാണ് മഹാലക്ഷ്മിയും രവീന്ദ്രറും നല്‍കിയത്. ഇനിയും അങ്ങനെ തന്നെ വേണമെന്നും ആരാധകര്‍ പ്രതികരിക്കുന്നത്.

Advertisement