മലയാളികൾ ഏറ്റെടുത്ത് കഴിഞ്ഞു കല്ല്യാണി എന്ന നടിയെ. അച്ഛന്റേയും അമ്മയുടേയും പേരിലല്ലാതെ സ്വന്തമായ ഒരു പേര് താരം ചുരുങ്ങിയ സമയം കൊണ്ട ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
തീയ്യേറ്ററിൽ പ്രദർശനം തുടരുന്ന ഹൃദയം സിനിമയ്ക്കും ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ബ്രോ ഡാഡിക്കും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിൽ നായികയായ കല്യാണി പ്രിയദർശനെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
ALSO READ
നസ്രിയക്ക് ശേഷം മലയാള സിനിമ കണ്ട ഏറ്റവും ക്യൂട്ട് ആയ നായിക എന്നാണ് കല്യാണിയെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. താരത്തിന്റെ രണ്ടു സിനിമകൾക്കും മികച്ച പ്രതികരണം ലഭിക്കുമ്പോൾ താരത്തിന്റെ പഴയൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
ചെറുപ്പം മുതൽ ടോം ബോയ് സ്റ്റൈലിൽ നടക്കാനാണ് തനിക്കിഷ്ടമെന്ന് നടി പറയുന്നു. ഒരു ടീ ഷർട്ടും ജീൻസും ധരിച്ചാൽ കംഫർട്ടായി നടക്കാൻ പറ്റും. സെറ്റിൽ അഭിനയിക്കുമ്പോൾ അടിക്കുന്ന സീനുകൾ വരുമ്പോൾ അത് കവിളത്തൊക്കെ നൽകിയിട്ടുണ്ട്.
അല്ലാതെ ശരിക്കുള്ള ജീവിത്തതിൽ ഇന്നു വരെ ആരേയും തല്ലേണ്ട സ്ഥിതി ഉണ്ടായിട്ടില്ല. പിന്നെ വഴക്കും അടിയും ബഹളവും ഉണ്ടാക്കാറുള്ളത് അനിയനുമായിട്ടാണ്. ഭയങ്കരമായി അടിയുണ്ടാക്കുകയും പരസ്പരം ഉപദ്രവിക്കുകയും ചെയ്യാറുണ്ട്. പക്ഷെ അവനെ തനിക്ക് ഭയങ്കര ഇഷ്ടമാണ്.
റിയൽ ലൈഫിൽ സെൻസിറ്റീവ് ആയിട്ടുള്ള വ്യക്തിയാണ് താൻ. അതുകൊണ്ട് തന്നെ പെട്ടന്ന് കരച്ചിൽ വരും. തന്റെ സിനിമകൾ കണ്ട ശേഷം അച്ഛന്റെയും അമ്മയുടെയും മുഖത്ത് നേരിയ ഭാവവ്യത്യാസം വന്നാൽ പോലും തന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങും.
ALSO READ
‘ഒടുവിൽ നമ്മൾ കണ്ടുമുട്ടി’; എന്നെ ആദ്യമായി കണ്ടപ്പോൾ ദുൽഖർ പറഞ്ഞതിങ്ങനെ! : കല്ല്യാണി
സിനിമകളുടെ പ്രമോഷന് പോകുന്നത് ഒട്ടും താൽപര്യമില്ലാത്ത കാര്യമാണ് എന്നും കല്ല്യാണി ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.
അച്ഛൻ ബൈക്ക് ഓടിക്കാനോ ബൈക്കിൽ കയറാനോ സമ്മതിക്കാത്ത വ്യക്തിയാണ്. അച്ഛന്റെ സുഹൃത്തുക്കളിൽ ആർക്കോ ചെറുപ്പത്തിൽ അപകടം സംഭവിച്ചിട്ടുണ്ട്. അതിനു ശേഷം അച്ഛന് ബൈക്കിനോട് വെറുപ്പാണ്. തങ്ങളേയും ഓടിക്കാൻ സമ്മതിക്കില്ല.
അതുകൊണ്ട് ഷൂട്ടിംഗിന് പോകുമ്പോൾ സ്‌കൂട്ടി ഓടിക്കേണ്ട സീൻ വന്നാൽ അണിയറപ്രവർത്തകർക്ക് വലിയ ബുദ്ധിമുട്ടാണ് എന്നും കല്ല്യാണി പറയുന്നുണ്ട്.