ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ സമാന്ത തയ്യാറായതും നാഗ ചൈതന്യയെ ചൊടിപ്പിച്ചു; നാഗ ചൈതന്യയും സമാന്തയും പിരിഞ്ഞ കാരണം

48

ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ 2017ല്‍ ആണ് നാഗ ചൈതന്യയും സമാന്തയും വിവാഹിതരായത്. എന്നാല്‍ തങ്ങളുടെ വിവാഹത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തങ്ങള്‍ പിരിയാന്‍ തീരുമാനിച്ച വിവരം നാഗ ചൈതന്യയും സമാന്തയും അറിയിച്ചു.

Advertisements

2021 ഒക്ടോബര്‍ രണ്ടിനായിരുന്നു സാമും ചൈയും പിരിയാന്‍ തീരുമാനിച്ച വിവരം ലോകത്തെ അറിയിക്കുന്നത്. ആരാധകരെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ഇത്. ഇപ്പോള്‍ വര്‍ഷമേറെ കഴിഞ്ഞിട്ടും ഇരുവരും വേര്‍പിരിഞ്ഞതിന്റെ വിഷമത്തിലാണ് ആരാധകര്‍. ഇരുവരും വീണ്ടും ഒരുമിച്ചേക്കും എന്ന വാര്‍ത്തയും ഇതിനിടെ ഉണ്ടായിരുന്നു.

എന്നാല്‍ വിവാഹ മോചനത്തിന്റെ കാരണം മാത്രം രണ്ടുപേരും പറഞ്ഞില്ല.

നടിയുടെ കരിയറിലെ തിരക്കുകളാണ് വിവാഹത്തെ ബാധിച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ സമാന്ത തയ്യാറായതും നാഗ ചൈതന്യയെ ചൊടിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു.

തന്നെക്കുറിച്ച് വന്ന ഗോസിപ്പുകള്‍ക്കെതിരെ സമാന്ത രംഗത്തെത്തുകയും ചെയ്തു. വിവാഹമോചനം നടന്നിട്ട് ഏറെ നാളായെങ്കിലും ഇവരെക്കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് കുറവില്ല.

 

 

 

Advertisement