എനിക്ക് പ്രായത്തില്‍ മൂത്തയാളോട് പ്രണയം തോന്നിയിട്ടുണ്ട്; നടന്‍ നസ്‌ലെന്‍ തുറന്ന് പറഞ്ഞു

61

താന്‍ ഒരു മികച്ച നടന്‍ ആണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് നസ്ലിന്‍. 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് കുരുതി, വരനെ ആവശ്യമുണ്ട്, ഹോം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 

താരത്തിന്റെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് ‘പ്രേമലു’. നല്ല പ്രതികരണം തന്നെയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ പ്രായത്തില്‍ മൂത്തയാളോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന മറുപടി പറഞ്ഞിരിക്കുകയാണ് നസ്ലിന്‍.

Advertisements

താന്‍ അങ്ങനൊരു ഒരു സിനിമ തന്നെ ചെയ്തിട്ടുണ്ട് എന്നായിരുന്നു നസ്‌ലെന്റെ കൂടെ അഭിമുഖത്തിന് ഉണ്ടായിരുന്നു മാത്യു പറഞ്ഞത്.

മാത്യു ഉദ്ദേശിച്ചത് ക്രിസ്റ്റിയെന്ന സിനിമയായിരുന്നു. മാത്യുവാണ് ക്രിസ്റ്റിയില്‍ നായകനായെത്തിയത്. മാളവിക മോഹനനാണ് നായികയായത്. മാളവിക മോഹനന്‍ മലയാളത്തില്‍ ഒരിടവേളയ്ക്ക് ശേഷം എത്തി എന്ന ഒരു പ്രത്യേകതയുള്ള ക്രിസ്റ്റി സംവിധാനം ചെയ്തത് ആല്‍വിന്‍ ഹെന്റിയും തിരക്കഥ എഴുതിയത് ബെന്യാനും ജി ആര്‍ ഇന്ദുഗോപനുമാണ് എന്നതിനാല്‍ പ്രഖ്യാപന സമയത്തേ ചര്‍ച്ചയായിരുന്നു.

Advertisement