വീണ്ടുമൊരു ബിഗ് ബോസ് കാലം; ഇത്തവണ ഷോയില്‍ ആരെക്കെ ?

73

വലിയൊരു ഇടവേളക്കു ശേഷം മോഹന്‍ലാല്‍ അവതാരകന്‍ ആയി എത്തുന്ന ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താന്‍ പോവുകയാണ്. മാര്‍ച്ച് 10ന് വൈകിട്ടാണ് ബിഗ് ബോസ് സീസണ്‍ സിക്‌സ് ആരംഭിക്കാന്‍ പോകുന്നത്. ഇത് അറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലാണ്.

Advertisements

#BBMS6Promo കളി മാറുകയാണ്. മാറ്റുകയാണ്. ബിഗ് ബോസ് സീസണ്‍ 6, ഒന്ന് മാറ്റി പിടിച്ചാലോ ? എന്ന ക്യാപ്ഷന്‍ നല്‍കിക്കൊണ്ടാണ് പുതിയ പ്രോമോ ചാനല്‍ പുറത്തുവിട്ടത്.

also read
എനിക്ക് പ്രായത്തില്‍ മൂത്തയാളോട് പ്രണയം തോന്നിയിട്ടുണ്ട്; നടന്‍ നസ്‌ലെന്‍ തുറന്ന് പറഞ്ഞു
അത്രയ്ക്കും പ്രേക്ഷകര്‍ ഉള്ള ഒരു റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വീണ്ടുമൊരു ബിഗ് ബോസ് കാലം എത്തുന്നതോടെ ആരെക്കെ ആയിരിക്കും ഇത്തവണ വീട്ടില്‍ ഉണ്ടാവുക എന്ന് അറിയാനുള്ള ആകാംഷ പ്രേക്ഷകരില്‍ ഉണ്ട്. ചില താരങ്ങളുടെ പേരൊക്കെ പുറത്തുവന്നിട്ടുണ്ട്.

അപ്സര, ശരണ്യ ആനന്ദ്, നടന്‍ കൃഷ്ണ, മുടിയന്‍, നടന്‍ അഖില്‍ ആനന്ദ് എന്നിവരുള്‍പ്പെടെ വിവിധ മത്സരാര്‍ത്ഥികള്‍ ആണ് ഇത്തവണ എത്തുന്നതെന്നും വിവിധ ഫാന്‍ പേജുകളില്‍ ചര്‍ച്ച ആയിട്ടുണ്ട്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേര്‍സ് ഇത്തവണയും ഉണ്ടാകും എന്നാണ് ആരാധകരുടെ പ്രവചനം. സീക്രട്ട് ഏജന്റ് എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന സായി കൃഷ്ണയുടെ പേരാണ് മുന്നില്‍. അസ്ല മര്‍ലി, ജാസ്മിന്‍ ജാഫര്‍, ആറാട്ടണ്ണന്‍ തുടങ്ങിയവരില്‍ ആരെങ്കിലുമൊക്കെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം എന്ന കണക്കുകൂട്ടലില്‍ ആണ് സോഷ്യല്‍ മീഡിയ.

Advertisement