മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരു മലയാള നടന് വേണ്ടി കേരളത്തില്‍ ഉയര്‍ത്തിയ ഏറ്റവും വലിയ കട്ട് ഔട്ട്: തൃശ്ശൂര്‍ രാഗത്തിന് മുന്നില്‍ റെക്കോര്‍ഡ് വലുപ്പത്തില്‍ ലാലേട്ടന്റെ ഒടിയന്റെ കട്ട് ഔട്ട്

21

ഒരു മലയാള നടന് വേണ്ടി മലയാള സിനിമയുടെ ചരിത്രത്തിൽ കേരളത്തിൽ ഉയർത്തിയ ഏറ്റവും വലിയ കട്ട് ഔട്ട് എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് തൃശ്ശൂർ മോഹൻലാൽ ഫാൻസ് ഉയർത്തിയ ഒടിയൻ സ്‌പെഷ്യൽ കട്ട് ഔട്ട്.

തൃശൂരിലെ പ്രശസ്തമായ രാഗം തിയേറ്ററിനു മുന്പിലാണ് അവിടുത്തെ മോഹൻലാൽ ആരാധകർ 130 അടി നീളമുള്ള വമ്പൻ ഒടിയൻ കട്ട് ഔട്ട് ഉയർത്തിയതു.

Advertisements

കേരളത്തിലെ തന്നെ ഏറ്റവും മികച്ചതും പ്രശസ്തവുമായ തീയേറ്ററുകളിൽ ഒന്നാണ് രാഗം. ഇവിടെ ഇപ്പോൾ തന്നെ അഡ്വാൻസ് ബുക്കിങ്ങിലൂടെയും ഒടിയൻ റെക്കോർഡ് സ്ഥാപിച്ചു കഴിഞ്ഞു.

മേൽപറഞ്ഞ കട്ട് ഔട്ട് ന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു എന്നു തന്നെ പറയാം.

ദളപതി വിജയ് ഫാൻസ് കൊല്ലത്ത് കഴിഞ്ഞ മാസം ഉയർത്തിയ 175 അടി വലിപ്പമുള്ള കട്ട് ഔട്ട് ആണ് കേരളത്തിൽ ഉയർത്തിയ ഏറ്റവും വലിയ കട്ട് ഔട്ട് എന്നാണ് ആരാധകർ അവകാശപ്പെടുന്നത്.

ഏതായാലും ഒരു മലയാള നടന് വേണ്ടി ഉയർത്തിയ ഏറ്റവും വലിയ കട്ട് ഔട്ട് ഇപ്പോൾ രാഗത്തിൽ ഉയർന്നിരിക്കുന്ന ഈ മോഹൻലാലിന്റെ കട്ട് ഔട്ട് തന്നെയാണ്. ഇതിനു മുൻപ് ഈ റെക്കോര്ഡ് കൈവശം വെച്ചിരുന്നതും മോഹൻലാൽ തന്നെ ആയിരുന്നു.

ആലപ്പുഴയിൽ ഉയർന്ന 101 അടിയുടെ കട്ട് ഔട്ട് ആയിരുന്നു അത്. ആലപ്പുഴ പങ്കജ് തിയേറ്ററിന്റെ മുന്നിൽ ആണ് ആ കട്ട് ഔട്ട് പൊങ്ങിയത്.

നാളെയാണ് ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയൻ ലോകം മുഴുവൻ റീലീസ് ചെയ്യാൻ പോകുന്നത്. തൃശൂർ രാഗത്തിൽ ആദ്യ ദിനത്തിലെ മുഴുവൻ ടിക്കറ്റുകളും സോൾഡ് ഔട്ട് ആണ്.

Advertisement