Home Entertainment Celebrities

‘എന്റെ പേർസണൽ കാര്യങ്ങൾ പറയാറില്ല; സന്തോഷം കൊണ്ട് എന്ത് പറയണം എന്ന് എനിക്കറിയില്ല’, മകളെ കുറിച്ച് രഞ്ജുഷ അന്ന് പറഞ്ഞതിങ്ങനെ, നോവായി കുറിപ്പ്

198

ലൈം ലൈറ്റിൽ മിന്നിത്തിളങ്ങിയിരുന്നവർ പിന്നീട് ആത്മഹത്യ ചെയ്യുന്നുവെന്ന വാർത്തകൾ ഞെട്ടലോടെയാണ് ഓരോ ആരാധകരും കേൾക്കുന്നത്.നടി അപർണക്ക് പുറകേ, സിനിമ സീരിയൽ രംഗത്ത് ശോഭിച്ചിരുന്ന നടി രഞ്ജുഷയും ജീവനൊടുക്കിയത്, തെല്ലൊന്നുമല്ല ആരാധകരെയും സഹപ്രവർത്തകരെയും സങ്കടത്തിലാക്കുന്നത്.

എന്തിനാണ് രഞ്ജുഷ ജീവനൊടുക്കിയത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ടെലിവിഷനിൽ ക്രിയേറ്റീവ് ഡയരക്ടറായ മനോജ് ശ്രീകലമാണ് രഞ്ജുഷ മേനോന്റെ പങ്കാളി.

Advertisements

ലിവിങ് റിലേഷൻഷിപ്പിലായിരുന്നു ഇരുവരും. മനോജ് ഷൂട്ടിങിനായി പോയ സമയത്താണ് സംഭവമെന്നാണ് വിവരം. രഞ്ജുഷയെ ഫോണിൽ കിട്ടാതായതോടെ മനോജ് ഫ്‌ളാറ്റിൽ വന്നു നോക്കുകയായിരുന്നു. അപ്പോഴാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ രഞ്ജുഷയെ കാണുന്നത്.

ALSO READ-‘എന്നെ 45 വയസിൽ കണ്ടാലും പുള്ളിക്ക് മകളായിരിക്കും’; അങ്ങനെ ഒരാളല്ല സുരേഷ് ഗോപിയെന്ന് അനുമോൾ

മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ സർക്കാർ ഉദ്യോഗസ്ഥരായിരുന്നു മാതാപിതാക്കളെന്നും അവർക്ക് താൻ അഭിനയിക്കുന്നതും നൃത്തം ചെയ്യുന്നതൊന്നും ഇഷ്ടമായിരുന്നില്ലെന്നും എന്നാൽ തന്റെ താത്പര്യങ്ങൾക്ക് എതിരായിരുന്നില്ലെന്നും രഞ്ജുഷ പറഞ്ഞിരുന്നു..

ഡിഗ്രി ചെയ്യുമ്പോഴാണ് അഭിനയത്തിലേക്ക് എത്തുന്നത്. ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചതെന്നും അതിന് ശേഷം ഒത്തിരി അവസരങ്ങൾ വന്നുവെന്നും സ്ത്രീ എന്ന സീരിയലിലൂടെയാണ് സീരിയൽ ലോകത്തേക്ക് എത്തിയതെന്നും രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകളുണ്ടെന്നും രഞ്ജുഷ പറഞ്ഞിരുന്നു. അതേസമയം ഇപ്പോൾ, മകളെ കുറിച്ച് രഞ്ജുഷ മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ച. രണ്ടാംക്ലാസുകാരി ലെച്ചുവാണ് രഞ്ജുഷയുടെ മകൾ.

ALSO READ-തൃശൂരില്‍ പാര്‍ട്ടിക്ക് പറ്റിയ ആണുങ്ങള്‍ ഇല്ലാത്തതുകൊണ്ടാണോ ആണാകാന്‍ തൃശൂരിലേക്ക് വരുന്നത്? സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് ‘കത്തോലിക്ക സഭ’

‘ഇന്ന് എന്റെ മകളുടെ പിറന്നാൾ ആയിരുന്നു …ഞാൻ എന്റെ പേർസണൽ കാര്യങ്ങൾ ഒന്നും fbyil പോസ്റ്റ് ചെയ്യാറില്ല ..ഇന്ന് ഇത് ഇവിടെ പോസ്റ്റ് ചെയ്യാൻ ഒരു കാരണം ഉണ്ട് …ഞാൻ tvm ഷൂട്ടിംഗിൽ ആണ് ..ഞാൻ ഇന്ന് മോൾടെ അടുത്തില്ല എന്ന് മനസിലാക്കി എന്റെ കൂടെപ്പിറക്കാത്ത കൂടപ്പിറപ്പു സരിഗ (കലാഭവൻ സരിഗ ) അവളുടെ hus ഡയറക്ടർ ദിലീപേട്ടൻ ,ആഞ്ജു കുട്ടൻ എന്നെ അറിയിക്കാതെ എന്റെ വീട്ടിൽ പോയി മോൾടെ പിറന്നാൾ ആഘോഷിച്ചു ….

സന്തോഷം കൊണ്ട് എന്ത് പറയണം എന്ന് എനിക്കറിയില്ല…….ലവ് യൂ ടീ …..luv u osoo much….(ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ജീഷിൻ മോഹൻ ,ബൈജു ജോസ് ,അപ്‌സര ….നിങ്ങളെ ഞാൻ പ്രത്യേകം കാണുന്നുണ്ട്‌ട്ടോ’ – എന്ന കുറിപ്പോടെയാണ് രഞ്ജുഷ കുറിപ്പ് പങ്കിട്ടിരുന്നത്.

മകൾ കേക്ക് മുറിക്കുന്ന വിഡിയോയ്ക്ക് ഒപ്പമാണ് 2021 ഓഗസ്റ്റ് 31 ന് രഞ്ജുഷ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത്. ഈ കുറിപ്പും ആ വിഡിയോയും ഇപ്പോൾ ആരാധകർക്ക് വേദനയാകുകയാണ്.

Advertisement