മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ യാത്രയിലെ അനുഭവം വെളിപ്പെടുത്തി രേഖ രതീഷ്

27

മലയാളം ടെലിവിഷന്‍ സീരിയലുകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നടി രേഖ രതീഷ്. യാത്രകളാണ് രേഖയുടെ ഇഷ്ടവിനോദങ്ങളില്‍ ഒന്ന്.

അത്തരത്തില്‍ മുംബയിലെ ഒരു ലോക്കല്‍ ട്രെയിനില്‍ നടത്തിയ യാത്രയെ കുറിച്ച് പറയുകയാണ് രേഖ. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രസകരമായ അനുഭവം നടി പങ്കുവച്ചത്.

Advertisements

മുംബയ് യാത്രയില്‍ രസകരമായ അനുഭവം ഉണ്ടായി. എന്റെ ആദ്യത്തെ മുംബയ് യാത്ര ഇന്നും മറക്കാനാവില്ല. എന്റെ ആന്റിയും കുട്ടികളുമൊക്കെ അവിടെയുണ്ട്.

ആന്റിയുടെ മക്കളുമായി ഒരു ബെറ്റ് വെച്ചു. എന്താണെന്നോ? അവിടുത്തെ ലോക്കല്‍ ട്രെയിനില്‍ അവരോടൊപ്പം കയറി തിരിച്ച് അവരോടോപ്പം കൃത്യമായി പറഞ്ഞിരിക്കുന്ന സ്റ്റേഷനില്‍ ഇറങ്ങുക.

ഇതാണോ ഇത്ര വലിയ കാര്യം എന്നായിരുന്നു എന്റെ ചോദ്യം. അവിടുത്തെ ലോക്കല്‍ ട്രെയിനില്‍ നല്ലതിരക്കാണ്.

സൂചികൂത്താന്‍ പോലും ഇടയില്ലാത്തത്ര തിരക്ക്. ഓരോ സ്റ്റേഷനിലും ഇത്ര മിനിറ്റു മാത്രമേ ട്രെയിനിന് സ്റ്റോപ്പുള്ളൂ. ഓരോ സ്റ്റേഷനിലും ഇറങ്ങാനും കയറാനുമായി ഒരുപാട് ആളുകളുമുണ്ട്.

സത്യത്തില്‍ മുന്‍പരിചയമുളളവര്‍ക്കു മാത്രമേ കൃത്യമായി സ്റ്റേഷനില്‍ ഇറങ്ങാന്‍ പറ്റുള്ളൂ. അത്രയും തിരക്കാണ്.

മിക്കവരും ഇറങ്ങേണ്ട സ്റ്റേഷനില്‍ ഇറങ്ങാതെ അടുത്ത സ്റ്റേഷനില്‍ ഇറങ്ങേണ്ട അവസ്ഥയാണ്. ഇതെല്ലാം കേട്ടപ്പോള്‍ എനിക്ക് ടെന്‍ഷനുണ്ടായിരുന്നു.

ഞാന്‍ ആദ്യമായല്ലേ ഇങ്ങനെയൊരു യാത്രയും ചാലഞ്ചും ഏറ്റെടുക്കുന്നത്. ഒന്നും ആലോചിച്ചില്ല, ട്രെയിന്‍ യാത്രയ്ക്കു തയാറായി.

പണക്കാരും സാധാരണക്കാരും ഉള്‍പ്പെടെയുള്ള ആളുകള്‍ ട്രെയിനില്‍ കയറാനായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

ട്രെയിന്‍ വന്നതും ഞാന്‍ ഒരുവിധം കയറിപ്പറ്റി. ഭയങ്കര തിരക്കായിരുന്നു. അവര്‍ പറഞ്ഞിരുന്ന സ്റ്റേഷനെത്തുന്നിടം വരെ അതീവശ്രദ്ധയോടെ നിന്നു.

ഈശ്വരാനുഗ്രഹത്താല്‍ ബെറ്റില്‍ ഞാന്‍ തന്നെ വിജയിച്ചു. കൃത്യമായി അവര്‍ പറഞ്ഞിരുന്ന സ്റ്റേഷനില്‍ എനിക്ക് ഇറങ്ങാന്‍ സാധിച്ചു. മുംബയ് യാത്രയിലെ നല്ലൊരു അനുഭവമായിരുന്നു ആ ട്രെയിന്‍ യാത്ര.

Advertisement