നടി രേഖാ രതീഷിനെ എല്ലാവര്ക്കും അറിയാം. പരസ്പരം എന്ന സീരിയലിലെ പദ്മാവതി അമ്മയായി സീരിയല്‍ രംഗത്ത് തിളങ്ങിയ താരമാണ് രേഖ. എന്നാല്‍ പത്മാവതിയെ അവതരിപ്പിയ്ക്കുന്ന രേഖ രതീഷിന്റെ ദാമ്പത്യ ജീവിതം അത്ര സുഖകരമല്ല.
അഞ്ച് വിവാഹം ചെയ്തിട്ടും അഞ്ചും തകര്‍ച്ചയില്‍ അവസാനിച്ചു. അതില്‍ ഏറ്റവും വിവാദമായത് നാലാമത്തെ വിവാഹമായിരുന്നു. ഈ ബന്ധത്തിലാണ് രേഖയ്ക്ക് ഒരു കുട്ടിയുണ്ടായത്. പിന്നീട് അതും തകര്‍ന്നു.
പിന്നീട് രേഖ അഞ്ചാമതും വിവാഹം ചെയ്തിരുന്നു. ഇപ്പോള്‍ ഇതാ രേഖ ആറാമതും വിവാഹം ചെയ്തു എന്നാണു സീരിയല്‍ രംഗത്ത് നിന്നുള്ള വാര്‍ത്തകള്‍. എന്നാല്‍ ആരും ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോള്‍ ചെന്നൈയിലാണ് താരം. ഒരു സീരിയല്‍ നടനാണ് വരന്‍ എന്നാണു വിവരം.തന്റെ പതിനെട്ടാമത്തെ വയസ്സിലായിരുന്നു രേഖ രതീഷിന്റെ ആദ്യത്തെ വിവാഹം. യൂസഫ് എന്നയാളെ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു.
എന്നാല്‍ ആ ദാമ്പത്യം അത്ര വിജയകരമായിരുന്നില്ല. ഒരു വിവാഹ മോചനത്തില്‍ അത് അവസാനിച്ചു. യൂസഫുമായി പിരിഞ്ഞ രേഖ നിര്‍മല്‍ പ്രകാശ് എന്ന നടനുമായി അടുത്തു. ആ പ്രണയം വിവാഹത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍ അവിടെയും രേഖയ്ക്ക് വേദനയായിരുന്നു.വിവാഹം കഴിഞ്ഞ് കുറച്ചു നാള്‍ കഴിഞ്ഞപ്പോഴേക്കും നിര്‍മല്‍ മരണപ്പെട്ടു.
കമാല്‍ റോയി എന്നയാളെയാണ് രേഖ മൂന്നാമത് വിവാഹം ചെയ്തത്. പക്ഷെ കമാല്‍ രേഖയുടെ ജീവിതത്തില്‍ പിന്നീടൊരു വില്ലനായി. ഒരുപാട് പീഡനങ്ങള്‍ തനിക്ക് സഹിക്കേണ്ടി വന്നിരുന്നു എന്ന് രേഖ വെളിപ്പെടുത്തിയിരുന്നു.