സിനിമയിലെ ഗ്ലാമർ നടിമാർക്ക് ബന്ധം ശരിയാകില്ല; സിനിമയിലേക്ക് വരുന്നവർക്ക് നല്കാനുള്ളത് ഒരേ ഒരു ഉപദേശം മാത്രമാണ്; സോന ഹെയ്ഡൻ

97

സിനിമയിലെ ഹോട്ട് ഐക്കൺ ലേബലിൽ അറിയപ്പെടുന്ന നടിയാണ് സോന ഹെയ്ഡൻ. ഒരേ തരത്തിലുള്ള വേഷങ്ങളിലൂടെയാണ് സോന സിനിമയിൽ നിറഞ്ഞു നിന്നത്. ശരിക്കും പറഞ്ഞാൽ താരം സിനിമയിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു. ഇപ്പോഴിതാ സോന പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തെ കുറിച്ചാണ് താരം പറയുന്നത്.

സോനയുടെ വാക്കുകൾ ഇങ്ങനെ; എന്റെ വിവാഹബന്ധം നാല് വർഷം മുമ്പാണ് അവസാനിച്ചത്. നല്ല രീതിയിൽ അല്ല ബന്ധം പോയത്. ഞങ്ങൾ പരസ്പരം സന്തോഷത്തിലായിരുന്നില്ല. സാധാരണ സിനിമയിലെ ഗ്ലാമർ നടിമാർക്ക് ബന്ധം ശരിയാകില്ല. ഞാനും അതേ അവസ്ഥയിലൂടെ കടന്ന് പോയി. ഇപ്പോ ഞാൻ സന്തോഷത്തിലാണ്.

Advertisements

Also Read
മറ്റ് ഭാഷകളിലായി 365 ദീവസവും പണിയുണ്ട്; നല്ലൊരു വേഷം ലഭിച്ചാൽ മലയാളത്തിൽ ഞാൻ ചെയ്യും; ജയറാം

സിനിമയിലേക്ക് വരുന്ന പെൺകുട്ടികളോട് എനിക്ക് നല്കാനുള്ള ഉപദേശം ഒന്ന് മാത്രമാണ്. ഗ്ലാമർ റോളുകൾ ചെയ്യുന്നതിൽ തെറ്റില്ല. കല്യാണവും കുട്ടികളുമെന്ന പ്ലാൻ ഉണ്ടെങ്കിൽ ഗ്ലാമർ വേഷങ്ങൾ തെരഞ്ഞെടുക്കുമ്പോൾ അതേക്കുറിച്ച് ആലോചിക്കണം. അത് ഞാൻ ആലോചിച്ചില്ല. എന്റെ കുടുംബത്തെ നോക്കിയാൽ മതിയെന്ന് കരുതി. അതിന്റെ പേരിൽ പിന്നീടുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിച്ചില്ല. ഇപ്പോൾ അതിന് തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുകയാണെന്നും സോന അന്ന് തുറന്ന് പറഞ്ഞു.

ഒരു ഘട്ടത്തിനപ്പുറം ഗ്ലാമർ ടാഗ് എനിക്ക് ഇഷ്ടമല്ലാതായി. എന്റെ തെറ്റ് കൊണ്ടാണ് അങ്ങെനയൊരു പേര് എനിക്ക് വന്നതെന്ന് മനസിലായി. എങ്ങനെ ഈ പേര് മാറ്റാമെന്ന് ആലോചിച്ചു. സിനിമകൾ ചെയ്യുന്നത് കുറച്ചു. ക്യാരക്ടർ റോളുകൾ ചെയ്തു.എന്നാൽ എനിക്ക് തൃപ്തി തോന്നിയ കഥാപാത്രങ്ങൾ ലഭിച്ചില്ല. ഇതോടെ ടെലിവിഷൻ രംഗത്തേക്ക് വന്നു. അമ്മ വേഷങ്ങൾ ചെയ്താൽ ആരും എന്നെ ഗ്ലാമറസ് നടി എന്ന് വിളിക്കില്ലെന്ന് കരുതി. എന്നാൽ അതും ശരിയായില്ല. ജീവിതത്തിൽ ഓരോ ഘട്ടത്തിലും ഞാൻ ഓരോ കാര്യങ്ങൾ തേടിക്കൊണ്ടിരുന്നു. ദൈവത്തിന്റെ അനു?ഗ്രഹത്താൽ നല്ല രീതിയിലാണ് ഞാൻ ജീവിച്ചത്. എന്താണ് എനിക്ക് വേണ്ടതെന്ന ചോദ്യം വന്നു.

Also Read
മാന്യനനായ വ്യക്തിയാണ് ശിവ കാർത്തികേയൻ; ഞങ്ങളെ ഒരുമിപ്പിക്കാൻ നോക്കി എന്നതാണ് അദ്ദേഹം ചെയ്തത്; ഇമ്മനു മറുപടിയുമായി ആദ്യ ഭാര്യ

പിന്നീട് തന്റെ ജീവിതത്തെക്കുറിച്ച് ആഴ്ച തോറും ഒരു മാ?ഗസിനിൽ കവർ സ്റ്റോറി എഴുതി. അതിന് വലിയ ഇംപാക്ട് ഉണ്ടായി. പിന്നീട് അത് ഒരു പുസ്തകമാക്കി. ഇപ്പോൾ അത് സ്‌മോക്ക് എന്ന വെബ് സീരീസായെന്നും സോന വ്യക്തമാക്കി. സോനയാണ് സ്‌മോക്കിന്റെ തിരക്കഥയെഴുതിയതും സംവിധാനം ചെയ്തതും. കഴിഞ്ഞ ദിവസം വെബ് സീരീസിന്റെ പ്രസ് മീറ്റിൽ സംസാരിക്കവെയാണ് സോന ഹെയ്ഡൻ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

Advertisement