Home Entertainment Celebrities

ആരാധകരേ ശാന്തരാകുവിന്‍, ഒടുവില്‍ ആ വാര്‍ത്ത പുറത്തുവിട്ട് ; മമ്മൂട്ടി ചിത്രം വരുന്നു

9452

അഭിനയലോകത്ത് അന്നും ഇന്നും സജീവമായി തുടരുന്ന നടനാണ് മമ്മൂട്ടി. താരത്തിന്റെ ഈ അടുത്ത് റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. നിരവധി ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം റിലീസ് ചെയ്യാനും ഉണ്ട്.

Advertisements

അതിലൊന്നാണ് ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങിയ കാതൽ. ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായിട്ട് ഒരു വർഷം കഴിഞ്ഞു. എന്നാൽ സിനിമ എപ്പോൾ തിയേറ്ററുകളിലെത്തുമെന്ന് സംബന്ധിച്ച റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിരുന്നില്ല. ഇതേകുറിച്ച് ആരാധകർ നിരന്തരം ചോദിച്ചുകൊണ്ടിരുന്നു.

ഇപ്പോഴിതാ അതിനൊരു പരിഹാരം കണ്ടിരിക്കുകയാണ്. സിനിമയുടെ റിലീസ് തീയതി ഇന്ന് വൈകിട്ട് ആറിന് പ്രഖ്യാപിക്കുമെന്ന് അണിയറക്കാർ അറിയിച്ചു. കഴിഞ്ഞ നവംബറിൽ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിരുന്നു.

also read
കണ്ണൂര്‍ സ്‌ക്വാഡ് 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു; സന്തോഷവാര്‍ത്ത പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍

അതേസമയം തുടർച്ചയായി വലിയ പടങ്ങൾ വരുന്നതുകൊണ്ടാണ് കാതൽ റിലീസ് വൈകുന്നതെന്ന് നേരത്തെ നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞിരുന്നു. സിനിമയിൽ മമ്മൂട്ടിയുടെ നായികയായി തമിഴ് താരം ജ്യോതികയാണ് എത്തുന്നത്. ഏറെ വർഷങ്ങൾക്ക് ശേഷം നടിയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിൻറെ നിർമ്മാണം. മാത്യു ദേവസി എന്നാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പേര്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട് ചിത്രത്തിൽ ഈ കഥാപാത്രം. ജ്യോതികയുടെ പിറന്നാൾ ദിനമായ ഒക്ടോബർ 18 ന് ആണ് ഈ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Advertisement