മോഹന്‍ലാലിന് മാത്രമല്ല മമ്മൂട്ടിക്കും ഉത്തരവാദിത്വമുണ്ട്, വീണ്ടും പ്രതികരണവുമായി രഞ്ജിനി

25

മോഹന്‍ലാലിനെ വിമര്‍ശിച്ചതിനു പുറമെ മറ്റു സൂപ്പര്‍താരങ്ങള്‍ക്കെതിരെയും പ്രതികരിച്ച്‌ നടി രഞ്ജിനി. ട്രോളുകളിലൂടെ സ്ത്രീകളുടെ അപമാനിക്കുന്ന ആരാധകരെ നിയന്ത്രിക്കാന്‍ മോഹന്‍ലാല്‍ മാത്രമല്ല മമ്മൂട്ടിയും നിവിന്‍ പോളിയും ഫഹദ് ഫാസിലുമടങ്ങുന്ന സൂപ്പര്‍താരങ്ങളും ശ്രദ്ധിക്കണമെന്ന് രഞ്ജിനി പ്രതികരിച്ചു.

Advertisements

ഒരു സ്വകാര്യ ചെയിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ വീണ്ടും പ്രതികരണവുമായി എത്തിയത്.

രഞ്ജിനിയുടെ വാക്കുകള്‍-

‘എല്ലാ സൂപ്പര്‍ ഹീറോസ്, ലാലേട്ടന് മാത്രമല്ല എല്ലാവരും മമ്മൂക്ക, നിവിന്‍ പോളി, ഫഹദ് ഫാസില്‍ എല്ലാവരും അതിനെതിരായിട്ട് പറയണം.

വനിതാ മതിലുമായി സമൂഹം മുന്നോട്ടു പോകുമ്ബോഴും സമൂഹമാദ്ധ്യമങ്ങളിലൂടെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ല.

സ്ത്രീസമത്വത്തിനു വേണ്ടിയാണ് നമ്മള്‍ അത് ചെയ്‌തത്. അങ്ങനെയിരിക്കുമ്ബോള്‍ ഇങ്ങനത്തെ ട്രേളുകള്‍ കണ്ടിട്ട് എനിക്ക് വെറുത ഇരിക്കാന്‍ കഴിയില്ല’. സ്ത്രീകള്‍ക്കു വേണ്ടിയുള്ള നിയമങ്ങള്‍ ഇന്ത്യയില്‍ ശക്തമാണെന്നും രഞ്ജിനി ഓര്‍മ്മിപ്പിച്ചു.

ചിത്രം എന്ന സിനിമയില്‍ നിന്നും മോഹന്‍ലാലിന്റെയും രഞ്ജിനിയുടെയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച ട്രോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രഞ്ജിനി രംഗത്തെത്തുകയായിരുന്നു.

Advertisement