എന്തിനാണ് ദൈവമേ എന്നോടിങ്ങനെ ചെയ്തത്, എന്റെ ജീവന്റെ പാതിയല്ലേ, സുധിയുടെ ഓര്‍മ്മകളില്‍ കണ്ണീരോടെ രേണു

111

മിമിക്രി വേദിയിലൂടെ പ്രേക്ഷകരെ ഒത്തിരി പൊട്ടിച്ചിരിപ്പിച്ച കലാകാരനായിരുന്നു കൊല്ലം സുധി. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത ആരാധകരെ ഏറെ വേദനിപ്പിച്ചു. രണ്ടു മക്കളും ഭാര്യ രേണുവും അടങ്ങുന്നതായിരുന്നു സുധിയുടെ കുടുംബം. പല വേദിയില്‍ വച്ചും തന്റെ മക്കളെ കുറിച്ചും ഭാര്യയെ കുറിച്ചും സുധി പറഞ്ഞിട്ടുണ്ട്.

Advertisements

സുധിയുടെ മരണം അറിഞ്ഞതോടെ ആ കുടുംബം ഇനി എങ്ങനെ മുന്നോട്ടു പോകും എന്ന ആശങ്കയും ഉണ്ടായിരുന്നു. വര്‍ഷങ്ങളായി വാടകവീട്ടിലായിരുന്നു സുധിയും കുടുംബവും താമസിച്ചിരുന്നത്. ആ കലാകാരന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. ഒടുവില്‍ ആ ആഗ്രഹം സഫലമാവാന്‍ പോവുകയാണ്.

Also Read: ഇപ്പോള്‍ വളരെ ആശ്വാസം തോന്നുന്നു, നിങ്ങളുടെ സ്‌നേഹത്തിന് ഞാന്‍ എന്നും കടപ്പെട്ടിരിക്കും; സൂര്യ

സുധി വി യോഗത്തിന് ശേഷം സുധിയുടെ ഓര്‍മ്മകളില്‍ ജീവിക്കുകയാണ് ഭാര്യ രേണു. തന്റെ ഉള്ളിലെ വിഷമങ്ങള്‍ രേണു ഇന്‍സ്റ്റയില്‍ പങ്കിടാറുണ്ട്. ഒപ്പം സുധിയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ചിത്രങ്ങളും. ഇപ്പോഴിതാ വീണ്ടും സുധിയുടെ ചിത്രങ്ങള്‍ക്കൊപ്പം ഒരു കുറിപ്പും പങ്കുവെച്ചിരിക്കുകയാണ് രേണു.

സുധി സ്റ്റാര്‍ മാജിക്കില്‍ ഉള്ളപ്പോഴുള്ള ചിത്രങ്ങളായിരുന്നു രേണു പങ്കുവെച്ചത്. മറന്നോ ഈ ചിരിയും മുഖവും എന്നും തനിക്കങ്ങനെ മറക്കാന്‍ പറ്റുമോ എന്നും തന്റെ ജീവന്റെ പാതിയല്ലേ എന്നും ലവ് യൂ പൊന്നേ, മിസ് യൂ എന്നും ചിത്രത്തിനൊപ്പം രേണു കുറിച്ചു.

Also Read: മികച്ച പ്രതികരണം; രണ്ടാം ദിനം കാതല്‍ 25 തിയറ്ററുകളിലേക്കും കൂടി

തനിക്ക് കരച്ചില്‍ വരുന്നു. എന്തിനാണ് ദൈവമേ തന്നോട് ഇങ്ങനെ ചെയ്തതെന്നും അടുത്തമാസം ക്രിസ്തുമസാണെന്നും ക്രിസ്തുമസിന് പുതിയ റെഡ് ഡ്രസ് വാങ്ങിക്കണ്ടേയെന്നും ചോദിക്കാന്‍ ഇത്തവണ തനിക്ക് ഏട്ടനില്ലല്ലോ എന്നും ഓണവും ക്രിസ്തുമസുമൊക്കെ വരുമ്പോള്‍ ചേട്ടനെ ശരിക്കും മിസ് ചെയ്യുന്നുണ്ടെന്നും രേണു കുറിച്ചു.

Advertisement