ഇപ്പോള്‍ വളരെ ആശ്വാസം തോന്നുന്നു, നിങ്ങളുടെ സ്‌നേഹത്തിന് ഞാന്‍ എന്നും കടപ്പെട്ടിരിക്കും; സൂര്യ

82

കഴിഞ്ഞ ദിവസം ആയിരുന്നു നടൻ സൂര്യയ്ക്ക് പരിക്കേറ്റ വാർത്ത പുറത്തുവന്നത്. കങ്കുവ എന്ന സിനിമ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. ചിത്രീകരണത്തിനിടെ ഒരു റോപ്പ് ക്യാം പൊട്ടി സൂര്യയുടെ തോളിലേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ചെന്നൈയിലെ സ്റ്റുഡിയോയിൽ ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.

Advertisements

സംഭവത്തിന് പിന്നാലെ സിനിമാ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചു. നിരവധി ആരാധകർ ആണ് വാർത്ത കണ്ട് വിഷമിച്ചത്. പിന്നാലെ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ എക്‌സിൽ പ്രതികരണവുമായി സൂര്യ എത്തി.

‘പ്രിയ സുഹൃത്തുക്കളേ, അഭ്യുദയകാംക്ഷികളേ, എൻറെ പ്രിയ ആരാധകരേ, ഗെറ്റ് വെൽ സൂൺ മെസേജുകൾക്ക് ഹൃദയം തൊടുന്ന നന്ദി. ഇപ്പോൾ വളരെ ആശ്വാസം തോന്നുന്നു. നിങ്ങളുടെ സ്‌നേഹത്തിന് ഞാൻ എന്നും കടപ്പെട്ടിരിക്കും’, സൂര്യ കുറിച്ചു.

അതേസമയം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായിരിക്കും കങ്കുവ. പിരീഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് സൂര്യ എത്തുന്നത്. 350 കോടി ബജറ്റിൽ ചിത്രം നിർമ്മിക്കുന്നത് സ്റ്റുഡിയോ ഗ്രീനിൻറെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയാണ്. 38 ഭാഷകളിലാണ് ചിത്രത്തിൻറെ ആഗോള റിലീസ് എന്ന് നിർമ്മാതാവ് ഈയിടെ അറിയിച്ചിരുന്നു.

also read
ഇനി ഞാന്‍ വില്ലന്‍ വേഷം ചെയ്യില്ല; തുറന്നു പറഞ്ഞ് വിജയ് സേതുപതി, അതിന്റെ കാരണവും വെളിപ്പെടുത്തി താരം

Advertisement