ഇന്ന് ഏറ്റവും കൂടുതൽ ഗോസിപ്പിന് ഇരയാവുന്ന ഒരു സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. താരത്തിന്റെ വ്യക്തിജീവിതത്തെ കുറിച്ച് ചർച്ച സോഷ്യൽ മീഡിയയിൽ നടക്കാറുണ്ട്. ഇത് ഗോപി സുന്ദർ തന്നെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.
ആദ്യം ഒരു വിവാഹം കഴിച്ച ഗോപി സുന്ദർ പിന്നീട് അവരുമായി പിരിഞ്ഞശേഷം ഗായിക അഭയ ഹിരൺമഴിയുമായി പ്രണയത്തിൽ ആയി. വർഷങ്ങളോളം ഇവർ ഒന്നിച്ച് കഴിഞ്ഞു, ശേഷം പിരിഞ്ഞു .
അതിന് പിന്നാലെയാണ് അമൃത സുരേഷമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഈയടുത്ത് അമൃതയും ഗോപി സുന്ദറും പിരിഞ്ഞു എന്ന തരത്തിലുള്ള വാർത്ത പുറത്തുവന്നിരുന്നു. ഇതിനിടെ സ്വിറ്റ്‌സർലാൻഡിൽ നിന്നും പ്രിയക്കൊപ്പം ഉള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവെച്ചു. പിന്നാലെ വിമർശനം ശക്തമായി. എന്നാൽ നെഗറ്റീവ് കമന്റ് വരുന്നതുകൊണ്ട് പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുകയോ അല്ലെങ്കിൽ പങ്കുവെക്കാതിരിക്കുകയോ ചെയ്യുന്ന ഒരു വ്യക്തിയല്ല ഗോപി സുന്ദർ.
ഇപ്പോഴിതാ വിമർശനത്തിന് മറുപടിയായി പ്രിയക്കൊപ്പം ഉള്ള മറ്റൊരു ഫോട്ടോയാണ് ഗോപി സുന്ദർ പങ്കുവെച്ചത്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്നവർക്ക് ഈ ഫോട്ടോ ഡെഡിക്കേറ്റ് ചെയ്യുന്നു എന്ന് പറഞ്ഞാണ് ഫോട്ടോ ഗോപി സുന്ദർ പോസ്റ്റ് ചെയ്തത് .
also read
‘ഭയങ്കര രസമുണ്ട്, പ്ലീസ് അങ്ങനെ ചെയ്യണമെന്ന് പറഞ്ഞിട്ട് മമ്മൂട്ടി സമ്മതിച്ച് തന്നില്ല’; ദി കിംഗിലെ ഹിറ്റായ മാനറിസത്തെ കുറിച്ച് ഷാജി കൈലാസ്
ഒരു പണിയും ഇല്ലാതെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നവർ എന്നാണ് ഗോപി സുന്ദർ വിശേഷിപ്പിച്ചിരുന്നത്. ‘നിങ്ങൾക്ക് വേറെ പണിയില്ലല്ലോ’ എന്ന് ചോദിച്ച് ഒരാൾ കമന്റ് ബോക്സിൽ എത്തിയിരുന്നു. ‘എനിക്ക് എന്താണ് പണി എന്ന് 2024 റിലീസ് കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും പെങ്ങളേ’ എന്നാണ് അതിന് ഗോപി സുന്ദർ നൽകിയ മറുപടി.