രണ്ട് വലിയ നടന്മാര്‍, ഇപ്പോഴും മലയാള സിനിമയില്‍ അവരുടെ പേര് പറഞ്ഞിട്ടേ വേറെ ആരുടെയും പറയുകയുള്ളൂ, താരരാജാക്കന്മാരെ കുറിച്ച് ഷറഫുദ്ദീന്‍ പറയുന്നു

61

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോയില്‍ കൂടി താരമായി മാറിയ നടനാണ് ഷറഫുദ്ദീന്‍. പ്രേമം എന്ന സിനിമയാണ് ഷറഫുദ്ദീനെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനാക്കിയത്. കൊമേഡിയന്‍ ആയും അതുപോലെ വരത്തന്‍ എന്ന അമല്‍ നീരദ് ചിത്രത്തിലൂടെ വില്ലന്‍ ആയും ഷറഫുദീന്‍ തിളങ്ങി.

Advertisements

നീയും ഞാനും എന്ന ചിത്രത്തിലൂടെ നായകനുമായി. ഇന്ന് മലയാള സിനിമയിലെ സജീവസാന്നിധ്യമാണ് ഷറഫുദ്ദീന്‍. നിരവധി ചിത്രങ്ങളാണ് താരത്തിനുള്ളത്. ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാക്കന്മാരായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ഷറഫുദ്ദീന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Also Read: എനിക്ക് എന്താണ് പണി എന്ന് 2024ല്‍ മനസ്സിലാവും, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നവര്‍ക്ക് ഇതാ മറ്റൊരു ഫോട്ടോ ; പ്രതികരിച്ച് ഗോപി സുന്ദര്‍

മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകളെല്ലാം താന്‍ കണ്ടിട്ടുണ്ട്. കാണാത്ത സിനിമകളൊന്നുമില്ലെന്നും അവര്‍ ഇപ്പോഴും സിനിമയില്‍ നടത്തിക്കൊണ്ടിരിക്കുന്ന അപ്‌ഡേഷന്‍സ് കണ്ട് പഠിക്കണമെന്നും മമ്മൂക്ക ഒരുകാലത്ത് ഒരു ടൈപ്പ് സിനിമകളിലായിരുന്നു ചെയ്്തിരുന്നതെന്നും ഇപ്പോള്‍ അത് മാറിയെന്നും താരം പറയുന്നു.

ഇപ്പോഴത്തെ അദ്ദേഹത്തിന്റെ സിനിമകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും അദ്ദേഹം ഏത് ലെവലിലുള്ള അപ്‌ഡേഷനുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മമ്മൂക്ക തങ്ങളുടെയെല്ലാം സിനിമകള്‍ കാണാറുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും അതില്‍ നിന്നും അദ്ദേഹം പഠിക്കുന്നുമുണ്ടെന്നും ഷറഫുദ്ദീന്‍ പറയുന്നു.

Also Read: നിങ്ങളെ നമിച്ചു! പെങ്ങളെ പോലെയോ, മകളെ പോലെയോ കാണുന്ന ഒരാൾക്കൊപ്പം ഫോട്ടോ ഇട്ടാലും നീചമായ രീതിയിൽ ചിന്തിയ്ക്കുന്നു: വിമർശകരോട് ഗോപി സുന്ദർ

തനിക്ക് ബോധം വന്നപ്പോള്‍ തൊട്ട് കാണാന്‍ തുടങ്ങിയ രണ്ട് വലിയ നടന്മാരാണ് മമ്മൂക്കയും ലാലേട്ടനും. ഇപ്പോഴും മലയാള സിനിമയില്‍ അവര്‍ വലിയവരാണെന്നും അവരുടെ പേര് പറഞ്ഞിട്ടേ വേറെ ആരുടെയും പേരുകള്‍ പറയുകയുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement