കുറച്ചു നേരം ഡാഡിയെ കെട്ടിപ്പിടിച്ച്, കൈകള്‍ പിടിച്ച് നടക്കാന്‍ ആഗ്രഹിച്ചു പോകുന്നു; അച്ഛനെ കുറിച്ച് സുപ്രിയ

95

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടനും സംവിധായകനുമായ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. വർഷങ്ങൾക്ക് മുമ്പ് ആരാധകരെയും പ്രേക്ഷകരെയും എല്ലാം ഞെട്ടിച്ചുകൊണ്ട് സർപ്രൈസ് ആയിട്ടായിരുന്നു ഇവരുടെ വിവാഹ ചിത്രങ്ങൾ പുറത്തുവന്നത്.

Advertisements

പാലക്കാട് വെച്ച് വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. 2011 എപ്രിൽ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവർത്തകയായ സുപ്രിയയുടെയും വിവാഹം. 2014ന് മകൾ അലംകൃത ജനിച്ചു. മലയാള സിനിമയിലെ പവർ കപ്പിളാണ് ഇന്ന് പൃഥ്വിയും സുപ്രിയയും.

ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് സുപ്രിയ. കഴിഞ്ഞ ദിവസം ആയിരുന്നു സുപ്രിയയുടെ അച്ഛന്റെ രണ്ടാം ചരമ വാർഷികം. ഈ ദിനത്തിലാണ് അച്ഛന്റെ ഓർമ്മകൾ സുപ്രിയ പങ്കുവെച്ചത്.

also read
എനിക്ക് എന്താണ് പണി എന്ന് 2024ല്‍ മനസ്സിലാവും, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നവര്‍ക്ക് ഇതാ മറ്റൊരു ഫോട്ടോ ; പ്രതികരിച്ച് ഗോപി സുന്ദര്‍
ഇപ്പോൾ ഡാഡിയെ ഓർമിക്കാത്ത ഒരു ദിവസം പോലും കടന്ന് പോകുന്നില്ല എന്ന് സുപ്രിയ പറയുന്നു. കുറച്ചു നേരം ഡാഡിയെ കെട്ടിപ്പിടിച്ച്, ആ കൈകൾ പിടിച്ച് നടക്കാൻ ആഗ്രഹിച്ചു പോകുന്നു. എത്രമാത്രം പ്രിയപ്പെട്ടതാണ് എനിക്ക് ഡാഡി എന്ന് പറഞ്ഞറിയിക്കാൻ വാക്കുകളില്ല. ഡാഡി ഇല്ലാതെ, ഞാൻ തനിച്ചായ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ഒരുപാട് നിമിഷങ്ങളുണ്ടായി. പക്ഷെ ഇപ്പോഴും ഡാഡിയുടെ മകൾ ഡാഡി കാണിച്ചു തന്ന വഴികളിലൂടെയാണ് നടക്കുന്നത്- എന്നൊക്കെ പറഞ്ഞുകൊണ്ടായിരുന്നു സുപ്രിയയുടെ പോസ്റ്റ്.

അതേസമയം നടനായും സംവിധായകനായും നിർമ്മാതാവായും തന്റെ കഠിന പ്രയത്നം കൊണ്ട് ഇന്ത്യൻ സിനിമയിലുട നീളം അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ. സിനിമയുടെ ഒട്ടുമിക്ക എല്ലാ മേഖലകളിലും സജീവം ആയതോടെ താരത്തിന് ലോകം എമ്പാടും നിന്നും ആരാധകരേയും ലിഭിച്ചിരിക്കുകയാണ്.

 

Advertisement