വധശിക്ഷയില്‍ കുറഞ്ഞ ഒന്നും ആ നീചന്‍ അര്‍ഹിച്ചിരുന്നില്ല, അസ്ഫാക് ആലത്തിന്റെ വധശിക്ഷ വിധിയില്‍ പ്രതികരിച്ച് ഷെയ്ന്‍ നിഗം, ഈ വിധിയും നടപ്പിലാക്കാന്‍ പോകുന്നില്ലെന്ന് ആരാധകന്‍

81

മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള ഒരു നടനാണ് ഷേയ്ൻ നിഗം. പല വിമർശനങ്ങളും ഈ താരത്തിന് നേരെ വന്നിരുന്നു, എന്നാൽ ആ സമയത്തെല്ലാം ഷേയ്‌നിനെ ആരാധകർ സപ്പോർട്ട് ചെയ്തു കൊണ്ടിരുന്നു. ഷേയ്‌നിന്റെ അഭിനയത്തിന് ആരാധകർ ഏറെയാണ്. മാത്രമല്ല ഷെയ്ൻ നിഗം ചെയ്ത ഒട്ടുമിക്ക ചിത്രങ്ങൾ ഹിറ്റാവുകയും ചെയ്തിട്ടുണ്ട്.

Advertisements

സാമൂഹ്യ വിഷയങ്ങളിലും തൻറെ അഭിപ്രായം പറഞ്ഞുകൊണ്ട് താരം എത്താറുണ്ട് . ഈ അടുത്ത് കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ളത് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു നടൻ. ഇപ്പോൾ ആലുവയിൽ അഞ്ചുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ കോടതി വിധി വന്നതിനു പിന്നാലെ ഷെയ്ൻ പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്.

‘വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ല’ എന്നാണ് ഷെയ്ൻ കുറിച്ചിരിച്ചിരിക്കുന്നത്. പിന്നാലെ ഇതിന് താഴെ നിരവധി കമന്റാണ് വന്നത്.

also read
എനിക്ക് എന്താണ് പണി എന്ന് 2024ല്‍ മനസ്സിലാവും, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നവര്‍ക്ക് ഇതാ മറ്റൊരു ഫോട്ടോ ; പ്രതികരിച്ച് ഗോപി സുന്ദര്‍
‘ഒരാളുടെ മരണത്തിൽ ചിരിക്കാനും സന്തോഷിക്കാനുമുള്ള ഒരു അവസരം തന്നു നല്ല കാര്യം. കുഞ്ഞുങ്ങളോടുള്ള നീതി ഇതു തന്നെയായിരിക്കണം എക്കാലത്തും വിധി സ്വാഗതാർഹം, പക്ഷേ മനുഷ്യാവകാശ സംരക്ഷകർ ഇത് ജീവപര്യന്തമായി മാറ്റും, പൊതുജനത്തിന്റെ നികുതി പണത്തിൽ തിന്നു കൊഴുത്തു ജീവിക്കാം. തൂക്കു കയർ പെട്ടന്ന് തന്നെ ശരിയാകും എന്ന് വിചാരിക്കുന്നു. ഇരയോട് വേട്ടക്കാരൻ കാണിക്കാത്ത സിംപതിയും മനുഷ്യാവകാശമൊന്നും പ്രതിയോട് നിയമവും കാണിക്കേണ്ടതില്ല. ചെയ്ത കുറ്റത്തിന് വരമ്പത്തു കൂലി..കോടതിക്കും നിയമപാലകർക്കും അഭിനന്ദനങ്ങൾ… അടുത്ത ശിശുദിനത്തിനു(14112024 )മുൻപ് വിധി നടപ്പിലാക്കട്ടെ എന്നാശിക്കുന്നു’

ഇല്ലെങ്കിൽ കുറേ മനുഷ്യവകാശ പ്രവർത്തകർ വരും ഇതുപോലെയുള്ള അക്രമകാരികളെ മോചിപ്പിക്കാൻ, ഗോവിന്ദച്ചാമിയെ വധശിക്ഷയ്ക്ക് വിധിച്ച അതേ കോടതി തന്നെയല്ലേ ഈ വിധിയും പുറപ്പെടുവിച്ചത് ഒരു കാര്യവുമില്ല… ഈ വിധിയും നടപ്പിലാക്കാൻ പോകുന്നില്ല.. ശരിക്കും കോടതി അക്രമകാരികളെ സുഖവാസത്തിന് അയക്കുകയാണ് ചെയ്യുന്നത്. വിധിച്ചാൽ മാത്രം പോരാ.. എത്രയും വേഗം നടപ്പാക്കണം… അവനെ കണ്ടിട്ട് ചോര തിളക്കുന്നു… നമ്മുടെ കാശിന് തിന്ന് കൊഴുത്ത്.,.മനസ്സിൽ വരുന്ന വാക്ക് ഇവിടെ എഴുതാൻ പറ്റില്ല. വധശിക്ഷയുണ്ടായിരുന്നുവെങ്കിൽ ഇന്ന് കൂടുതൽ മനുഷ്യർ ജീവിച്ചിരിക്കുമായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു’ എന്നിങ്ങിനെ പോകുന്നു ഷെയ്നിന്റെ പോസ്റ്റിൽ ആരാധകരുടെ അഭിപ്രായങ്ങൾ.

Advertisement