മോഹന്‍ലാല്‍ ചെയ്യേണ്ട സിനിമ ഞാന്‍ ചെയ്തതിന് കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്നാണ് അദ്ദേഹം ചോദിച്ചത്, തുറന്നുപറഞ്ഞ് ജഗദീഷ്

255

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനും തിരക്കഥാകൃത്തും ഒക്കെയാണ് ജഗദീഷ്. നായകന്‍, സഹനടന്‍, കോമഡി, വില്ലന്‍ തുടങ്ങി എല്ലാ വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. മിനിസ്‌ക്രീന്‍ അവതാരകനായും റിയാലിറ്റി ഷോ ജഡ്ജായും എല്ലാം താരം സജീവമാണ്.

Advertisements

ഒരു കോളേജ് അധ്യാപകന്‍ ആയിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടര്‍ന്നാണ് സിനിമയില്‍ എത്തുന്നത്. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടന്‍. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ജഗദീഷ്.

Also Read: കുറച്ചു നേരം ഡാഡിയെ കെട്ടിപ്പിടിച്ച്, കൈകള്‍ പിടിച്ച് നടക്കാന്‍ ആഗ്രഹിച്ചു പോകുന്നു; അച്ഛനെ കുറിച്ച് സുപ്രിയ

തീപ്പൊരി ബെന്ന ചിത്രമാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ചിത്രം. ഇപ്പോഴിതാ തന്നെ വിമര്‍ശിച്ചുകൊണ്ട് വന്ന റിവ്യൂകളെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്.

ഇന്നാണ് സിനിമയെ കുറിച്ച് മോശം റിവ്യൂകള്‍ വരുന്നതെന്നാണ് പലരും പറയുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നും എസ് ജയചന്ദ്രന്‍ സാര്‍ കലാകൗമുദി വാരികയില്‍ വൈല്‍ക്കം ടു കൊടൈക്കനാല്‍ എന്ന സിനിമയെ കുറിച്ചും തന്നെ കുറിച്ചും മോശമായി എഴുതിയിട്ടുണ്ടെന്നും ജഗദീഷ് പറയുന്നു.

Also Read:‘ഭയങ്കര രസമുണ്ട്, പ്ലീസ് അങ്ങനെ ചെയ്യണമെന്ന് പറഞ്ഞിട്ട് മമ്മൂട്ടി സമ്മതിച്ച് തന്നില്ല’; ദി കിംഗിലെ ഹിറ്റായ മാനറിസത്തെ കുറിച്ച് ഷാജി കൈലാസ്

മോഹന്‍ലാല്‍ അഭിനയി്‌ക്കേണ്ട സിനിമയില്‍ എന്തിനാണ് താന്‍ അഭിനയിച്ചതെന്നാണ് അദ്ദേഹം എഴുതിയത്. പക്ഷേ ആ സിനിമ സൂപ്പര്‍ഹിറ്റായിരുന്നുവെന്നും എന്നിട്ടും അദ്ദേഹം എഴുതിയത് കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്നായിരുന്നുവെന്നും അതായത് മോഹന്‍ലാല്‍ ചെയ്യേണ്ട സിനിമ എന്തടിസ്ഥാനത്തിലാണ് ജഗദീഷ് ചെയ്തതെന്നാണ് അദ്ദേഹം ചോദിച്ചതെന്നും താരം പറയുന്നു.

തന്നോട് ഒരു ശത്രുതയുമില്ലാത്ത ആളാണ് ജയചന്ദ്രന്‍ സാര്‍. അദ്ദേഹം അങ്ങനെ പറഞ്ഞതുകൊണ്ട് താന്‍ തളര്‍ന്നില്ലെന്നും എന്നാല്‍ സകേതം എന്ന തന്റെ ചിത്രത്തെയും അദ്ദേഹം വിമര്‍ശിച്ച് റിവ്യൂ എഴുതിയെന്നും ജഗദീഷ് പറഞ്ഞു. അദ്ദേഹം ഒരു വലിയ നിരൂപകനാണ്, അതുകൊണ്ട് താന്‍ ഇംപ്രൂവ് ആവണമെന്ന് ജി ശങ്കരപ്പിള്ള സാര്‍ തന്നെ ഉപദേശിച്ചിട്ടുണ്ടെന്നും പോസിറ്റീവും നെഗറ്റീവും കമന്റുകള്‍ നമ്മള്‍ സ്വീകരിക്കണമെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

Advertisement