Home Entertainment Celebrities

പത്ത് വര്‍ഷം പോയ പോക്ക്; നന്ദി അറിയിച്ച് കീര്‍ത്തി സുരേഷ്, ഒപ്പം സന്തോഷവാര്‍ത്ത പങ്കുവെച്ച്

64

ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറിയ താരമാണ് കീർത്തി സുരേഷ്. മലയാളത്തിലെ നിർമ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല തെന്നിന്ത്യൻ നടി മേനകയുടെയും രണ്ടാമത്തെ മകളാണ് കീർത്തി സുരേഷ്.

Advertisements

കീർത്തി അഭിനയ ലോകത്തേക്ക് എത്തിയിട്ട് ഒരു ദശകം കഴിയുന്നു. പത്ത് വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി ഇപ്പോൾ .

അമ്മയും അച്ഛനും മുതൽ, തന്നെ ഇതുവരെ എത്തിച്ച എല്ലാവർക്കും കീർത്തി പങ്കുവെച്ച വീഡിയോയിൽ നന്ദി പറയുന്നു. പ്രിയദർശൻ ആണ് ഗുരു. അതിന് ശേഷം തനിക്ക് സിനിമകൾ തന്ന നിർമാതാക്കൾക്കും സംവിധായകർക്കും, കൂടെ അഭിനയിച്ച കോ സ്റ്റാർസിനും, പിന്തുണച്ച പ്രേക്ഷകർ ഓരോരുത്തർക്കും താരം നന്ദി അറിയിച്ചു.

also read
എനിക്ക് എന്താണ് പണി എന്ന് 2024ല്‍ മനസ്സിലാവും, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നവര്‍ക്ക് ഇതാ മറ്റൊരു ഫോട്ടോ ; പ്രതികരിച്ച് ഗോപി സുന്ദര്‍
നിങ്ങളില്ലാതെ ഞാനില്ല , സന്തോഷം കൊണ്ട് എനിക്ക് വാക്കുകൾ കിട്ടുന്നില്ല. ഞാൻ അനുഗ്രഹീതയാണ്. ഇനിയും ഇനിയും നല്ല റോളുകൾ ചെയ്ത് നിങ്ങൾക്ക് മുന്നിലെത്തും എന്ന് കീർത്തി പറഞ്ഞു. വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. അതേസമയം തമിഴിലും മലയാളത്തിലും തെലുങ്കിലും ഇംഗ്ലീഷിലുമായിട്ടാണ് കീർത്തി വീഡിയോയിൽ സംസാരിക്കുന്നത്.

അതേസമയം 2002ൽ പുറത്തെത്തിയ കുബേരൻ എന്ന സിനിമ ആയിരുന്നു ബാലതാരമായി കീർത്തിയുടെ ആദ്യ ചിത്രം. ദിലീപിന്റെ വളർത്തുമക്കളിൽ ഒരാളായി എത്തിയത് കീർത്തിയായിരുന്നു. പൈലറ്റ്സ്, അച്ഛനെ ആണെനിക്കിഷ്ടം എന്ന ചിത്രങ്ങളിലും നടി ബാലതാരമായി അഭിനയിച്ചു. 2013ൽ പ്രിയദർശൻ ഒരുക്കിയ മോഹൻലാൽ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി കീർത്തി അരങ്ങേറ്റം കുറിച്ചു. പിന്നാലെ മറ്റു ഭാഷകളിൽ നിരവധി ചിത്രം ഈ നടി ചെയ്തു.

 

 

Advertisement