നിങ്ങളെ നമിച്ചു! പെങ്ങളെ പോലെയോ, മകളെ പോലെയോ കാണുന്ന ഒരാൾക്കൊപ്പം ഫോട്ടോ ഇട്ടാലും നീചമായ രീതിയിൽ ചിന്തിയ്ക്കുന്നു: വിമർശകരോട് ഗോപി സുന്ദർ

187

അമൃത സുരേഷും ഗോപി സുന്ദറുമായിരുന്നു കുറച്ചുകാലമായി സോഷ്യൽമീഡിയയിൽ താരങ്ങൾ ഇരുവരും പ്രണയം തുറന്നുപറഞ്ഞത് മുതൽ ഇരുവരുടെയും പിന്നാലെയായിരുന്നു സദാചാര വാദികൾ. വിശേഷങ്ങൾ പങ്കിട്ടാലും ചിത്രങ്ങൾ പോസ്റ്റ് ചെയ്താലും ഇരുവർക്കും നേരെ വിമർശകർ പാഞ്ഞെത്തുന്നത് പതിവായിരുന്നു.

അടുത്തകാലത്താണ് ഗോപി സുന്ദറും അമൃതയും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ ആരംഭിച്ചത്. ഇതോടെ ഇരുവർക്കും എതിരെ സോഷ്യൽമീഡിയ ബു ള്ളി യിങ് കൂടി. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ഇവർ തങ്ങളുടെ നിലപാടുമായി മുന്നോട്ട് പോവുകയായിരുന്നു. പിന്നീട് ഇരുവരുടേയും ഒരുമിച്ചുള്ള ച്തിരം കാണാതെ വന്നതോടെ പിരിഞ്ഞെന്ന വാർത്തകളും എത്തി.

Advertisements

ഇതിനിടെ ഗായിക പ്രിയയ്ക്ക് ഒപ്പം ഉള്ള ചിത്രം പങ്കിട്ട ഗോപി സുന്ദറിന് നേരെ ഒരു കൂട്ടര് വിമർശനവുമായി എത്തിയിരുന്നു. ഇതിന് മറുപടിയൊക്കെ താരം നൽകുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും പുതിയൊരു ചിത്രവുമായി എത്തിയ ഗോപി സുന്ദറിനെ കഴിഞ്ഞദിവസവും മോശം കമന്റുകൾ ഇട്ടുകൊണ്ടാണ് ആളുകൾ നേരിട്ടത്. ഗോപി സുന്ദർ ഏത് പെൺകുട്ടിക്കൊപ്പം നിന്ന് ചിത്രങ്ങളെടുത്താലും അത് സോഷ്യൽ മീഡിയയിൽ നെഗറ്റീവ് ചർച്ചയായി മാറുന്നതാണ് കാണാനാവുന്നത്.

ALSO READ- ‘ഞാൻ നേരത്തെയും തടിച്ചിട്ടായിരുന്നല്ലോ, ഒരുപാട് കൂടിയെന്ന് പറഞ്ഞ് തളർത്തും’; എന്തിനാണിത് ചോദിക്കുന്നത്: സ്‌നേഹ ശ്രീകുമാർ

കഴിഞ്ഞ ദിവസം സ്വിറ്റ്‌സർലൻഡ് യാത്രയിൽ നിന്നുള്ള ചിത്രങ്ങളുടെ പേരിലാണ് താരം വിമർശനം നേരിട്ടത്. ഗായിക പ്രിയയുടെ കൂടെയുള്ള ചിത്രത്തിന്റെ പേരിൽ പഴി കേട്ടതിന് പിന്നാലെ ഗായിക പുണ്യ പ്രദീപ് ഗോപിക്കൊപ്പം പങ്കിട്ട ചിത്രങ്ങളുടെ പേരിലാണ് പുതിയ വിമർശനങ്ങൾ.

ഇപ്പോഴിതാ പുണ്യയോടൊപ്പമുള്ള ചിത്രങ്ങൾക്ക് ലഭിക്കുന്ന കമന്റുകളോട് പ്രതികരിക്കുകയാണ് ഗോപി സുന്ദർ. താൻ പെങ്ങളെ പോലെ കരുതുന്നവർക്ക് നേരെയും നീചമായി ചിന്തിക്കാൻ എങ്ങനെ സാധിക്കുന്നെന്നാണ് ഗോപി സുന്ദർ ചോദിക്കുന്നത്.
ALSO READ-‘നാല് വർഷം മുൻപത്തെ ഇതേദിവസം ഓർമ്മിക്കുകയാണ്’; ‘രണ്ടാമത്തെ കുഞ്ഞിന്റെ പിറന്നാൾ’ വിശേഷവുമായി ആര്യ
‘എന്റെ സ്വന്തം പെങ്ങളെ പോലെയോ, മകളെ പോലെയോ കാണുന്ന ഒരാൾക്കൊപ്പം ഫോട്ടോ ഇട്ടാലും നീചമായ രീതിയിൽ ചിന്തിയ്ക്കുന്ന നിങ്ങളെ നമിച്ചു. നിങ്ങളൊക്കെ നന്നായി വരും. ദൈവം നിങ്ങളെ വാനോളം ഉയർത്തട്ടെ’- എന്നാണ് ഗോപി സുന്ദർ പറഞ്ഞത്.

അതേസമയം, കാര്യം അറിയാതെ എന്തിയേും ഏതിനെയും വിമർശിക്കുന്നവരേയും ഗോപി സുന്ദറിനെ അനുകൂലിക്കുന്നവർ വിമർശിക്കുകയാണ്. നിരവധി പേരാണ് സംഗീതജ്ഞന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

പ്രകടനം കൊണ്ട് മലയാളികളെ വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി, കാതൽ വെറും പ്രണയത്തിന്റെ കാതൽ ആയിരിക്കില്ല

Advertisement