‘ഞാൻ നേരത്തെയും തടിച്ചിട്ടായിരുന്നല്ലോ, ഒരുപാട് കൂടിയെന്ന് പറഞ്ഞ് തളർത്തും’; എന്തിനാണിത് ചോദിക്കുന്നത്: സ്‌നേഹ ശ്രീകുമാർ

59

സ്‌നേഹയും ശഅരീകുമാറും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഇരുവരുടേയും കോമഡിയും സീരിയസായ വേഷങ്ങളുമെല്ലാം ആരാധകർക്ക് പ്രിയപ്പെട്ടത് തന്നെ. സോഷ്യൽമീഡിയയിലും സജീവമായ ഇരുവരും ആരാധകരോട് വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്.

സിനിമയിലും സീരിയലിലും സജീവമായതിന് ശേഷമാണ് ഇരുവരും ജീവിതത്തിൽ ഒന്നിച്ചത്. അധികം വൈകാതെ തന്നെ ഇരുവരുടെയും ജീവിതത്തിലേക്ക് കുഞ്ഞ് അതിഥിയുമെത്തിയിരുന്നു. ഇപ്പോഴിതാ പ്രസവാനന്തരം താൻ നേരിടുന്ന ചോദ്യങ്ങളെ കുറിച്ച് നടി സ്‌നേഹ ശ്രീകുമാർ പങ്കുവെച്ച വീഡിയോയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

Advertisements

താരത്തിന്റെ വീഡിയോയിൽ ഗർഭിണി ായിരുന്ന സമയത്ത് അനുഭവിച്ച സമ്മർദ്ദങ്ങളെ കുറിച്ചും വ്യക്തമാക്കുന്നുണ്ട്. ഭർത്താവും ഭാര്യയും പ്രസവത്തിന് മുൻപും ശേഷവും ശ്രദ്ധിക്കേണ്ട ചിലതുണ്ട് എന്നാണ് സ്‌നേഹ പറയുന്നത്.

ALSO READ- ‘നാല് വർഷം മുൻപത്തെ ഇതേദിവസം ഓർമ്മിക്കുകയാണ്’; ‘രണ്ടാമത്തെ കുഞ്ഞിന്റെ പിറന്നാൾ’ വിശേഷവുമായി ആര്യ

താൻ ഗർഭിണിയായിരുന്നപ്പോഴും, പ്രസവം കഴിഞ്ഞതിന് ശേഷമുള്ളതുമായ കുറച്ച് കാര്യങ്ങളാണ് പങ്കുവയ്ക്കുന്നതെന്ന് പറഞ്ഞ് തുടങ്ങുന്ന സ്‌നേഹ, പ്രഗ്‌നന്റായിരുന്നപ്പോൾ ഇഷ്ടമുള്ളതെല്ലാം താൻ ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

എന്നാൽ അതൊക്കെ കാണുമ്പോൾ സന്തോഷത്തിൽ ആണ് താൻ എന്ന് എല്ലാവരും കരുതിയിട്ടുണ്ടാകും. എന്നാൽ അങ്ങനെയല്ല, സങ്കടപ്പെട്ട സമയങ്ങളുണ്ടായിട്ടുണ്ട്. ആദ്യമൊക്കെ സന്തോഷമായിരുന്നുവെങ്കിലും ചിലപ്പോൾ പ്രശ്‌നങ്ങളുണ്ടായെന്നാണ് സ്‌നേഹയുട വെളിപ്പെടുത്തൽ.

‘എങ്ങനെയാണ് അവയൊക്കെ ഞങ്ങൾ മറികടക്കേണ്ടതെന്ന് തനിക്കും ശ്രീക്കും ശരിക്കും വ്യക്തതയില്ലായിരുന്നു. തുടക്കകാലത്ത് ഞാൻ കരയുകയും ദേഷ്യപ്പെടുകയും വഴക്കിടുകയുമൊക്കെ ചെയ്തിട്ടുണ്ട്.’

‘ഭയങ്കരമായിട്ട് മൂഡ് ചെയ്ഞ്ചുണ്ടായിരുന്നു. ചെറിയ കാര്യങ്ങളും എന്നെ സങ്കടപ്പെടുത്തും.എന്താണ് ഇവൾക്ക്, ഞാൻ എന്തിനാ വഴക്കിടുന്നത് എന്നൊക്കെ ശ്രീ വിചാരിച്ചിരുന്നു.’- എന്നാണ് സ്‌നേഹ പറയുന്നത്.

ALSO READ- ‘ഞാൻ അവസാന ഓപ്ഷൻ മാത്രമാണ് സുഹൃത്തുക്കൾക്ക് പോലും; ആരെയും കിട്ടിയില്ലെങ്കിൽ മാത്രം തന്നെ നായികയാക്കും’: അനുമോൾ

കൂടാതെ നേരിട്ട ബോഡി ഷെയ്മിംഗിനെ കുറിച്ചും സ്‌നേഹ പറയുന്നുണ്ട്. ഡെലിവറി കഴിഞ്ഞപ്പോൾ ഒരുപാട് തടിച്ചല്ലോയെന്ന് പറഞ്ഞ ചിലരുണ്ടെന്നും താൻ നേരത്തെയും തടിച്ചിട്ടായിരുന്നല്ലോ എന്ന് ചോദിക്കുമ്പോൾ ഒരുപാട് കൂടിയെന്ന് പറഞ്ഞവരുണ്ട് എന്നും സ്‌നേഹ വെളിപ്പെടുത്തുന്നു.

ചിലർ വയർ കുറയാനെന്താണ് ഒന്നും ചെയ്യാത്തതെന്ന ചോദ്യങ്ങളും ചോദിക്കാറുണ്ട്.സി സെക്ഷൻ ഡെലിവറി കഴിഞ്ഞ തനിക്ക് ഇപ്പോൾ ഒന്നും ചെയ്യാനാവില്ലല്ലോ മൂന്ന് മാസം അല്ലേ ആയുള്ളൂവെന്ന് വ്യക്തമാക്കുമ്പോഴും അവർ മറ്റൊന്നാണ് പറയുകയെന്ന് സ്‌നേഹ പറയുന്നു.

ചിലർ ഭക്ഷണം കുറയ്ക്കണമെന്ന് നിർദ്ദേശിക്കും. എന്താണ് തടി കുറയാത്തത് എന്ന ചോദ്യം ഡെലിവറി കഴിഞ്ഞവരോട് എന്തിനാണെന്നാണ് എനിക്ക് മനസിലാവാത്തത് എന്നും നടി സ്‌നേഹ ശ്രീകുമാർ വീഡിയോയിലൂടെ പരിഭവം പറയുന്നു. അതേസമയം, താരത്തിനെ പിന്തുണച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Advertisement