‘നാല് വർഷം മുൻപത്തെ ഇതേദിവസം ഓർമ്മിക്കുകയാണ്’; ‘രണ്ടാമത്തെ കുഞ്ഞിന്റെ പിറന്നാൾ’ വിശേഷവുമായി ആര്യ

195

മലയാളികളായ മിനിസ്‌ക്രീൻ ബിഗ്സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിൽ എത്തിയതോടെ ബഡായ് ആര്യ എന്ന പേരിലാണ് നടി ആര്യ അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിൽ പങ്കെടുത്തതോട് കൂടി ആര്യയ്ക്ക് കൂടുതലും വിമർശനങ്ങളാണ് ലഭിച്ചത്.

തോപ്പിൽ ജോപ്പൻ, അലമാര, ഹണി ബി 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉൾട്ട, ഉറിയടി തുടങ്ങി നിരവധി സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

Advertisements

ബിഗ്ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിലും താരം പങ്കെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ആര്യ തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോസും എല്ലാം തന്റെ ആരാധകർക്ക് ആയി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ കുഞ്ഞെന്ന് വിശേഷിപ്പിക്കുന്ന കാഞ്ചിവരം.ഇൻ എന്ന സംരംഭത്തിന്റെ നാലാം വാർഷികം ആഘോഷിക്കുകയാണ് ആര്യ.

ALSO READ- ‘ഞാൻ അവസാന ഓപ്ഷൻ മാത്രമാണ് സുഹൃത്തുക്കൾക്ക് പോലും; ആരെയും കിട്ടിയില്ലെങ്കിൽ മാത്രം തന്നെ നായികയാക്കും’: അനുമോൾ

സോഷ്യൽമീഡിയയിലൂടെ നീണ്ട കുറിപ്പ് പങ്കിട്ടാണ് ആര്യ തന്റെ സന്തോഷം പങ്കുവെച്ചത്. കാഞ്ചീവരം. ഇന്നിന്റെ പിറന്നാൾ വിശേഷങ്ങളും തന്റെ ഉയർച്ചയുമാണ് നടി പങ്കുവെച്ചിരിക്കുന്നതിങ്ങനെ:

‘4 വർഷം മുമ്പ് ഈ ദിവസമാണ് ഞങ്ങൾ എന്റെ ബ്രാൻഡ് @kanchivaram.in ലോഞ്ച് ചെയ്തത്. അതിപ്പോഴും ഓർമിക്കുകയാണ്. എന്റെ കൈയിൽ ഏകദേശം 15 സാരികൾ, ഒരു റിംഗ് ലൈറ്റ്, ഒരു ഫ്ലോർ മാറ്റ്, ഒരു വെള്ള ഷീറ്റ്, പൂർണ്ണ പിന്തുണയുള്ള ഒരു കുടുംബം, വളരെ ദൃഢനിശ്ചയവും പിന്തുണയും നൽകുന്ന ഒരു മുൻകാമുകനും പ്രതീക്ഷകളും ആവേശവും നിറഞ്ഞ ഹൃദയവും മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു.’

ALSO READ-‘ഒന്നാകാനുള്ള ദിനത്തിനായി കാത്തിരിപ്പ്’, ഒടുവിൽ പ്രതിശ്രുത വരന്റെ മുഖം വെളിപ്പെടുത്തി കാർത്തിക; രോഹിത് മേനോനെ തേടി സോഷ്യൽമീഡിയ

‘എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു ബിസിനസ്സ് അല്ല, ഇത് എന്റെ ഹൃദയത്തിന്റെ മുഴുവൻ ഭാഗമാണ്. അത് ഞാൻ നിങ്ങൾക്കായി നീക്കി വച്ചിരിക്കുന്നു.. ഇന്ന് പടിപടിയായി ഉയരുന്നതിൽ അഭിമാനിക്കുന്നു. ഈ വ്യവസായത്തിൽ ഇപ്പോഴും ഞാനൊരു കൊച്ചുകുട്ടിയായി ഒരിക്കൽ പിന്തുടർന്നിരുന്നത് സ്വപ്നം കെട്ടിപ്പടുക്കുകയാണ്.

എന്റെ സ്വന്തം കാലിൽ നിൽക്കുകയും മകളുടെ സുരക്ഷിതമായ ഭാവിക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ആത്യന്തികമായി അതാണ് എനിക്ക് പ്രധാനം. എന്നെ വളരാൻ സഹായിച്ചതിന് നന്ദി. നിങ്ങളുടെ എല്ലാ സ്നേഹത്തിനും നിരന്തരമായ പിന്തുണയ്ക്കും നന്ദി.. എല്ലാത്തിനും നന്ദി..’, – താരം സന്തോഷം പങ്കുവെച്ചതിങ്ങനെ.

ആര്യയ്ക്ക് ആശംസകൾ പങ്കുവെച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ വിജയം തുടരട്ടെ എന്ന് ആശംസിക്കുകയാണ് ആര്യയുടെ ആരാധകർ.

Advertisement