ഒന്‍പതാം ക്ലാസിലെ പ്രണയം വീട്ടിലറിഞ്ഞത് പ്ലസ്ടുവിന് പഠിക്കുമ്പോള്‍; അന്ന് നല്‍കിയ വാക്ക് പാലിച്ച് കാമുകിയെ ഭാര്യയാക്കി; റിച്ചാര്‍ഡിന്റെ ജീവിതം ഇപ്പോള്‍!

180

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനാണ് റിച്ചാര്‍ഡ്. പട്ടുസാരിയിലൂടെ തുടക്കം കുറിച്ച് കറുത്ത മുത്ത്, സുമംഗലി ഭവ തുടങ്ങി പ്രണയവര്‍ണങ്ങളിലെത്തി നില്‍ക്കുകയാണ് റിച്ചാര്‍ഡിന്റെ അഭിനയജീവിതം ഇപ്പോള്‍. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ താമര എന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ പട്ടുസാരി എന്ന സീരിയല്‍ വളരെ വ്യത്യസ്തവും പ്രേക്ഷകപ്രീതി നേടിയതുമായിരുന്നു. പട്ടുസാരിയിലെ അഭി എന്ന കഥാപാത്രം റിച്ചാര്‍ഡിന് കൂടുതല്‍ അവസരങ്ങള്‍ക്ക് വഴി തുറന്നു നല്‍കുകയും ചെയ്തു.

അക്കാലത്ത് പട്ടുസാരിയുടെ 400 ലേറെ എപ്പിസോഡുകളാണ് സംപ്രേക്ഷണം ചെയ്തത്. നാളുകള്‍ക്ക് ശേഷമായാണ് റിച്ചാര്‍ഡ് വീണ്ടുമൊരു പരമ്പരയുമായെത്തിയത്. എന്ന് സ്വന്തം ജാനി, മംഗല്യപ്പട്ട്, മിഴിരണ്ടിലും തുടങ്ങി നിരവധി ഹിറ്റ് സീരിയലുകളില്‍ റിച്ചാര്‍ഡ് വേഷമിട്ടു. റിച്ചാര്‍ഡ് നായകനായ ഏഴ് പാരമ്പരകളും മെഗാ ഹിറ്റായി മാറിയിരുന്നു.

Advertisements

ഇടയ്ക്കിടയ്ക്ക് സോളോ ട്രിപ്പ് പോവാനിഷ്ടപ്പെടുന്നയാളാണ് താനെന്ന് റിച്ചാര്‍ഡ് മുമ്പ് തന്നെ പറഞ്ഞിരുന്നു. കൂടാതെ വിവാഹ ശേഷവും സോളോ ട്രിപ്പ് പോവാറുണ്ട്, ഭാര്യയ്ക്ക് ഞാന്‍ അങ്ങനെ പോവുന്നതില്‍ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല എന്നും താരം മുന്‍പ് തന്നെ വെളിപ്പെടുത്തിയിരുന്നു.

ALSO READ- തെന്നിന്ത്യയിലേക്ക് മടങ്ങിയത് വെറുതെയല്ല; രശ്മികയ്ക്ക് വാരിസില്‍ റെക്കോര്‍ഡ് പ്രതിഫലം; ഞെട്ടി സാക്ഷാല്‍ ഇളയ ദളപതി വിജയും

സീരിയല്‍ അഭിനയത്തിന് പുറമേ ഷോര്‍ട്ട് ഫിലിം സംവിധാനവും റിച്ചാര്‍ഡ് ഭംഗിയായി ചെയ്യുന്നുണ്ട്. ‘തന്റേതല്ലാത്ത കാരണത്താല്‍’ എന്ന താരത്തിന്റെ ഒരു ഷോര്‍ട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തമായ ഒരു കഥാരീതിയായിരുന്നു ഈ ഷോര്‍ട്ട് ഫിലിമിലൂടെ റിച്ചാര്‍ഡ് അവതരിപ്പിക്കാന്‍ ശ്രമിച്ചത്. രണ്ട് യുവാക്കളുടെ കഥ പറഞ്ഞ ഈ ഷോര്‍ട്ട് ഫിലിം ധാരാളം പ്രശംസ പിടിച്ചു പറ്റി. പ്രധാന കഥാപാത്രമായി റിച്ചാര്‍ഡ് തന്നെയാണ് അഭിനയിച്ചത്.

എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ റിച്ചാര്‍ഡ് ബിരുദ പഠനത്തിനു ശേഷമാണ് മോഡലിങ്ങിലേക്കും അഭിനയരംഗത്തേക്കും എത്തിയത്. ഇപ്പോഴിതാ സീ കേരളത്തില്‍ സ്വാതിയുടെ നായകനായി പ്രണയ വര്‍ണങ്ങള്‍ എന്ന സീരിയലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ALSO READ- സാക്ഷാല്‍ ബാലയ്യയെ പോലും അമ്പരപ്പിച്ച് മനോഹരമായി തെലുങ്ക് പറഞ്ഞ് ഹണി റോസ്; ഏറ്റെടുത്ത് ആരാധകര്‍!

ഇതിനിടെ താരം അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് ഷോയില്‍ എത്തിയപ്പോള്‍ തന്റെ പ്രണയവിവാഹത്തെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്. ഒന്‍പതില്‍ പഠിക്കുമ്പോഴാണ് പ്രണയിനിയെ കണ്ടു മുട്ടിയതെന്നും പിന്നീട് സുഹൃത്തുക്കളും ശേഷം പ്രണയത്തിലുമായി എന്ന് പറയുകയാണ് റിച്ചാര്‍ഡ്.

പിന്നീട് നാലു വര്‍ഷത്തിന് ശേഷം പ്ലസ്ടു കാലത്ത് ബന്ധം അവളുടെ വീട്ടിലറിഞ്ഞു. അപ്പോള്‍ താന്‍ ജോലി വാങ്ങി സെറ്റിലായതിന് ശേഷം അവളെ കെട്ടുമെന്ന് അവളുടെ മാതാപിതാക്കള്‍ക്ക് വാക്ക് നല്‍കി.

പിന്നീട് വിദ്യാഭ്യാസവും ജോലിയുമൊക്ക ആയതിന് ശേഷമാണ് തങ്ങളിരുവരും വിവാഹിതരായത്. ഇപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് ആറു വര്‍ഷമായെന്നും ഒരു മകളുണ്ടെന്നും വളരെ സന്തോഷത്തോടെ ജീവിക്കുന്നുവെന്നും താരം വെളിപ്പെടുത്തുന്നു.

Advertisement