2008ൽ മിസ്സ് കേരള റണ്ണർ അപ്പായിരുന്നു റിമാ കല്ലിങ്കൽ ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. പിന്നീട് മലയാളികളുടെ പ്രിയതാരമായി മാറിയ റിമ കല്ലിങ്കൽ സംവിധായകൻ ആഷിക്ക് അബുവിനെ വിവാഹം കഴിച്ചു.
ശ്രദ്ധേയമായ വേഷങ്ങൾ നിരവധി ചിത്രങ്ങളിൽ ചെയ്ത താരത്തിന് ആരാധകരും വിമർശകരും നിരവധിയാണ്. സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂസിസിയിലെ ചില പ്രസ്താവനകൾ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. പ്രളയദുരിതാശ്വസ ഫണ്ട് മുക്കി എന്ന വിമർശനവും ആഷിക്ക് അബുവും റിമയും നേരിട്ടിരുന്നു.

ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് റീമ ഇപ്പോൾ. തനിക്ക് തലതെറിച്ച പെണ്ണ് എന്ന ചീത്തപ്പേര് കുട്ടികാലം മുതൽക്കേ ലഭിച്ചിട്ടുണ്ടെന്നും ഇവിടുത്തെ സിസ്റ്റം ഫോളോ ചെയ്യാനാണ് പലരും തന്നോട് ആവിശ്യപെട്ടിട്ടുള്ളതെന്നും താരം പറയുന്നു. പക്ഷേ ഇങ്ങനെ ജനിച്ച്, വളർന്ന്, സമയത്ത് വിവാഹം കഴിച്ച്, കുട്ടികൾ ഉണ്ടാക്കി ഇങ്ങനെയാണോ വേണ്ടതെന്ന് പലപ്പോഴും തന്നോട് തന്നെ ചോദ്യം ചോദിക്കാറുണ്ടെന്നും താരം പറയുന്നു.
അതേ സമയം ഒരു അർടിസ്റ്റ് എന്ന നിലയിൽ ഇ കാര്യങ്ങൾ സംസാരിക്കുന്നതും പങ്കുവെയ്ക്കുന്നതും തന്റെ കടമയാണെന്നും ചില വാക്കുകൾക്ക് മൂർച്ചയുണ്ടെങ്കിലും അതിൽ മാന്യത സൂക്ഷിക്കാറുണ്ടെന്നും താരം പറയുന്നു. സോഷ്യൽ മീഡിയയിൽ തനിക്ക് ലഭിക്കുന്ന പിന്തുണകൾ കൊണ്ട് ഇ നെഗറ്റിവിറ്റികൾ മറികടക്കാൻ കഴിയുമെന്നും റീമ കല്ലിങ്കൽ വ്യക്തമാക്കുന്നു.

തനിക്കും ആഷിക് അബുവിനും പരിചയപെടുന്ന സമയത്ത് ഉണ്ടായിരുന്നത് അതുകൊണ്ടാണ് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതെന്നും വിവാഹം ശേഷം സമാധാനപരമായ ജീവിതത്തിലേക്ക് എത്തിയെന്നും ഇനി എന്തുണ്ടായാലും ഒരാളുണ്ടലോ എന്ന ഫീൽ ശക്തി തരുന്നുണ്ടെന്നും അതാണ് തന്റെ ജീവിതത്തിൽ ആഷിക്ക് വളർത്തിയതെന്നും റിമാ കല്ലിങ്കൽ പറയുന്നു.
            








