പ്രതികാരം : റിമ കല്ലിങ്കലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ ; സ്ത്രീ എന്ന് പൂർണ്ണിമ മോഹൻ

75

മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ് റിമ കല്ലിങ്കൽ. ശ്യാമ പ്രസാദ് ചിത്രം ഋതുവിലൂടെയാണ് റിമ അഭിനയലോകത്തേയ്ക്ക് എത്തിയത്.

തുടർന്ന് ലാൽജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലെ റിമയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി അവസരങ്ങളാണ് താരത്തെ തേടി എത്തിയത്.

Advertisements

ALSO READ

റീലുകൾ ഉണ്ടാക്കാനുള്ള എന്റെ ദുർബലമായ ഒരു ശ്രമം ; സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി താര പത്‌നിയുടെ വീഡിയോ

നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ച റിമ സംവിധായകൻ ആഷിഖ് അബുവിനെ വിവാഹം കഴിച്ചതോടെ അഭിനയത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരുന്നു. എന്നാൽ അധികം വൈകാതെ താരം സിനിമയിൽ സജീവമാകുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. താരം ഇന്നിപ്പോൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് വൈറൽ ആയിരിക്കുന്നത്.

വൈൽഡ് ജസ്റ്റിസ് എന്ന അടിക്കുറിപ്പോടെ ക്യാരക്ടർ ബേസ്ഡ് ഫോട്ടോഷൂട്ട് ആണ് താരം പങ്കുവെച്ചിരിക്കുന്നത്. പുകവലിക്കുന്ന ചിത്രങ്ങളും ഈ ഫോട്ടോഷൂട്ടിൽ ഉൾപ്പെട്ടതിനാൽ ഫോട്ടോഷൂട്ട് പുകവലി പ്രോത്സാഹിപ്പിക്കുന്നതല്ല എന്നും താരം പറയുന്നുണ്ട്.

നിരവധി താരങ്ങളാണ് റിമയുടെ പുത്തൻ ആശയത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. അഭിനേത്രിയും റിമയുടെ ഉറ്റ സുഹൃത്തുമായ പൂർണിമ ഇന്ദ്രജിത്ത് കമന്റായി ഇട്ടിരിക്കുന്നത് ‘സ്ത്രീ’ എന്നാണ്.

ALSO READ

ആ നിഷ്‌കളങ്കനായ മനുഷ്യനെ ഒരുപാടു സ്‌നേഹത്തോടെ വീണ്ടും ഞാൻ നോക്കി നിന്നു അറിയാതെ എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ; ഹൃദയ സ്പർശിയായ കുറിപ്പ് പങ്ക് വച്ച് അനീഷ് രവി!

ഇതിനോടകം ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ ആയിരിക്കുകയാണ്. താരം അഭിനയിച്ച അവസാന സിനിമ. ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യമാണ്’ .

 

View this post on Instagram

 

A post shared by Rima Kallingal (@rimakallingal)

Advertisement