വീണ്ടും വധുവിനെപ്പോലെ ഒരുങ്ങി റിമി ടോമി, അറിഞ്ഞോ താരത്തിന്റെ പുതിയ വിശേഷം

139

മലയാള സിനിമയിലെ അറിയപ്പെടുന്ന ഗായികമാരിൽ ഒരാളാണ് റിമി ടോമി. മലയാളികളുടെ ഇഷ്ടഗായിക കൂടിയായ റിമി ഇപ്പോൾ റിയാലിറ്റി ഷോകളിൽ വിധി കർത്താവായും എത്താറുണ്ട്. സോഷ്യൽ മീഡിയയിലും ഒത്തിരി സജീവമാണ് റിമി ടോമി. 

ഇപ്പോഴിതാ വധുവിനെപ്പോലെ ഒരുങ്ങി വന്നിരിക്കുകയാണ് റിമി ടോമി. ‘യു ആർ മൈ സോണിയ’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന റിമിയുടെ വിഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്. ഇതിലെ ഗായികയുടെ വസ്ത്രധാരണമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

Advertisements

വെളുത്ത ലോങ് ഗൗണിൽ അതിസുന്ദരിയായാണ് റിമി പ്രത്യക്ഷപ്പെട്ടത്. ഹൈനെക് ഗൗൺ ആണിത്. നെക്കിൽ ബീഡ്‌സും ത്രെഡും ഉപയോഗിച്ച് വർക്ക് ചെയ്തിരിക്കുന്നു. പൂർണമായും നെറ്റ് ഫാബ്രിക്കിൽ ചെയ്‌തെടുത്ത വസ്ത്രത്തിന് ചെറിയ സ്ലീവുകൾ കൊടുത്തിരിക്കുന്നു. വസ്ത്രത്തിന് അനുയോജ്യമായ കമ്മലും വളയും അണിഞ്ഞിട്ടുണ്ട് റിമി.

അതേസമയം ഇതിന് താഴെ താരത്തിന്റെ രണ്ടാം വിവാഹം ആയോ എന്നാണ് ആരാധകർ ചോദിക്കുന്നത്, പെട്ടന്ന് വധുവിനെ പോലെ വീണ്ടും റിമിയെ കണ്ടപ്പോൾ ആരാധകരും തെറ്റുദ്ധരിച്ചു. എന്തുകൊണ്ട് ഇപ്പോഴും സിംഗിൾ ആയി തുടരുന്നു എന്നൊക്കെയുള്ള കമന്റാണ് വീഡിയോയ്ക്ക് താഴെ വന്നത്.

അതേസമയം റിമി ടോമിയെ പോലെ തന്നെ താരത്തിന്റെ മുൻഭർത്താവ് റോയിസും പ്രേക്ഷകർക്ക് സുപരിചിതനാണ്. 2008ൽ ആയിരുന്നു റിമിയുടെയും റോയിസിന്റെയും വിവാഹം നടന്നത്. എന്നാൽ ആ ബന്ധം അധികകാലം നീണ്ടില്ല. ഒന്നിച്ച് പോവാൻ പറ്റാതെ വന്നതോടെ ഇവർ പിരിഞ്ഞു.

 

 

Advertisement