കോടികളുടെ സമ്പാദ്യമുണ്ടെങ്കിലും ജീവിതത്തിൽ തനിച്ച്;വിവാഹമോചനത്തിന് ശേഷവും മറ്റൊരു ബന്ധത്തിലേക്ക് പോകാത്ത റിമി ടോമി; കാരണം ഇതാണ്

204

ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും എന്ന മീശ മാധവൻ സിനിമയിലെ പാട്ടുംപാടി മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ ഗായികയാണ് റിമി ടോമി. ഗായിക എന്നതിൽ ഉപരി മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും ഒക്കെയാണ് റിമി ടോമി.

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നടി ഒരു യൂട്യൂബർ കൂടിയാണ്. യൂട്യൂബിൽ പാചകവും പാട്ടും ഫിറ്റ്‌നസ്സും കുടുംബ വിശേഷവുമായി ആണ് റിമി ടോമി മുന്നോട്ടു പോകുന്നത്. ഇപ്പോൾ പല റിയാലിറ്റി ഷോയിൽ വിധി കർത്താവായി താരം എത്താറുണ്ട്.

Advertisements

റിമി പലപ്പോവും തന്റെ ഫിറ്റ്നസിന്റെയും വർക്കൗട്ട് ചെയ്യുന്നതിന്റെയും വീഡിയോകൾ പങ്കുവെക്കാറുണ്ട്. താരം ഇപ്പോൾ വിവാഹ മോചിതയാണ്. റോയ്‌സിനെ വിവാഹം ചെയ്‌തെങ്കിലും ഈ ബന്ധത്തിൽ വിള്ളൽ സംഭവിച്ചത് ആരാധകർക്കും നോവായിരുന്നു.

ALSO READ- ‘വാ വിട്ട് കരയുന്ന സൗഭാഗ്യ വെങ്കിടേഷും, മർദ്ദനമേറ്റ് തളർന്നു കിടക്കുന്ന നടൻ അർജുൻ സോമശേഖരനും’; പ്രചരിക്കുന്ന വ്യാജവാർത്തയോട് സൗഭാഗ്യ

പിന്നീട് റോയ് മറ്റൊരു വിവാഹം കഴിച്ചെങ്കിലും റിമി ഇപ്പോഴും ഒറ്റയ്ക്കുള്ള ജീവിതം നയിക്കുകയാണ്. താരത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികം വെളിപ്പെടുത്താറില്ല.

ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമി ടോമി മുൻപും പറഞ്ഞിരുന്നു.

ALSO READ- ‘അവസരം കിട്ടാൻ മമ്മൂട്ടിക്ക് ഒപ്പം നടക്കുന്നെന്ന് പറയുന്നവർക്ക് ഒന്നുറിയില്ല; തനിക്ക് മമ്മൂട്ടിയോട് ഉള്ളത് സൗഹൃദം പോലുമല്ല’: രമേഷ് പിഷാരടി

റോയിസുമായുള്ള വിവാഹവും വിവാഹമോചനവും നടന്നിട്ട് വർഷങ്ങൾ ആയെങ്കിലും ഇന്നും ഒറ്റക്കുള്ള ജീവിതം നയിക്കുകയാണ് താരം. ഒറ്റയ്ക്കുള്ള ജീവിതത്തിൽ എങ്ങനെ സന്തോഷം കണ്ടെത്താം എന്ന് ചിന്തിക്കുന്ന ആളാണ് താനെന്ന് ജീവിതം കൊണ്ട് തെളിയിക്കുകയാണ് റിമി ടോമി.

താരം തന്റെ റോയിസുമായുള്ള വിവാഹമോചനത്തിന്റെ കാരണം ഇതുവരെയും എവിടെയും തുറന്നു പറഞ്ഞിട്ടില്ല. എന്നാൽ, മുൻപൊരിക്കൽ റോയിസ് ചില വെളിപ്പെടുത്തലുകൾ നടത്തിയെങ്കിലും ഒരിക്കലും റിമി ടോമി അതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നില്ല.

Advertisement