‘വാ വിട്ട് കരയുന്ന സൗഭാഗ്യ വെങ്കിടേഷും, മർദ്ദനമേറ്റ് തളർന്നു കിടക്കുന്ന നടൻ അർജുൻ സോമശേഖരനും’; പ്രചരിക്കുന്ന വ്യാജവാർത്തയോട് സൗഭാഗ്യ

176

അറിയപ്പെടുന്ന നർത്തകിയും അഭിനേത്രിയുമാണ് താര കല്യാൺ. നിരവധി സിനിമകളിലൂടേയും സീരിയലുകളിലൂടേയും താര കല്യാൺ ആരാധകർക്ക് പ്രിയങ്കരിയാണ്. താരകല്യാണിന്റെ അമ്മയും മകൾ സൗഭാഗ്യ വെങ്കിടേഷും എല്ലാം ആരാധകരുടെ പ്രിയപ്പെട്ടവരാണ്.

ടിക്ക്‌ടോക്ക് വീഡിയോകളിവൂടെയും മറ്റും ആരാധകരുടെ പ്രിയങ്കരിയായ സൗഭാഗ്യയുടെ വിവാഹവും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. താരാകല്യാണിന്റെ ശിഷ്യനും നർത്തകനും നടനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം കഴിച്ചത്.

Advertisements

അർജുൻ ചക്കപ്പഴം പരമ്പരയിൽ ശിവൻ എന്ന കഥാപാത്രമായി എത്തി ആരാധകരെ കൈയ്യിലെടുത്തിരുന്നു. താരത്തിനെ ചുറ്റിപ്പറ്റിയുള്ള ഒരു വാർത്ത സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. ഈ വാർത്തയിൽ യാതൊരു വാസ്തവും ഇല്ലെന്നാണ് സൗഭാഗ്യ ഇപ്പോൾ പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. വാഹനം ഇടിച്ച കേസുമായി ബന്ധപ്പെട്ട് അർജുൻ പോലീസ് കസ്റ്റഡിയിൽ ആണെന്നാണ് വാർത്തകൾ പ്രചരിച്ചത്.

ALSO READ- ‘അവസരം കിട്ടാൻ മമ്മൂട്ടിക്ക് ഒപ്പം നടക്കുന്നെന്ന് പറയുന്നവർക്ക് ഒന്നുറിയില്ല; തനിക്ക് മമ്മൂട്ടിയോട് ഉള്ളത് സൗഹൃദം പോലുമല്ല’: രമേഷ് പിഷാരടി

പിന്നാലെ, ‘വാ വിട്ട് കരയുന്ന സൗഭാഗ്യ വെങ്കിടേഷും, മർദ്ദനമേറ്റ് തളർന്നു കിടക്കുന്ന നടൻ അർജുൻ സോമശേഖരനും. തുടർന്ന് കൊച്ചുബേബിയെ അറസ്റ്റ് ചെയ്തു. മന്ത്രിമാർ വിളിച്ചു പറഞ്ഞിട്ടും വിട്ടില്ല’- എന്ന ക്യാപ്ഷനോടെയാണ് സൗഭാഗ്യ പോസ്റ്റ് പങ്കിട്ടരിക്കുന്നത്.

അതേസമയം, അർജുനയെയും കുടുംബത്തെയും പിന്തുണച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിരിക്കുകയാണ്. വാഹനം ഇടിച്ച കേസുമായി ബന്ധപ്പെട്ട് അർജുൻ പോലീസ് കസ്റ്റഡിയിൽ ആണെന്നാണ് വാർത്തകൾ പ്രചരിച്ചത്. വാർത്തയിൽ യാതൊരുവിധ സത്യമില്ലെന്നു വ്യക്തമായതോടെ വ്യാജ വാർത്തയ്ക്ക് എതിരെ ആരാധകരും രംഗത്ത് വന്നിരിക്കുകയാണ്.

ALSO READ-അന്ന് ആ പേര് വിളിച്ചവർ ഒക്കെ എന്ന് വന്ന് ഇപ്പോഴത്തെ ലുക്ക് കാണണം; അവരുടെ കളിയാക്കൽ ബോഡി ഷെയ്മിംഗ് ആണെന്ന് അറിയില്ലായിരുന്നു: മഹിമ നമ്പ്യാർ

ഇതിനിടെ, സൗഭാഗ്യയുടെ പോസ്റ്റിനും താഴെയും മോശം ഭാഷയിലൂടെ പ്രതികരണവുമായി ചിലർ എത്തി. ഇവരോടും സൗഭാഗ്യ പ്രതികരിച്ചു. പാവപ്പെട്ട തൊഴിലാളികളുടെ ആക്രമിക്കാൻ പോയാൽ കേസെടുക്കും പിള്ളേച്ചാ എന്നൊരാളുടെ കമന്റിനും സൗഭാഗ്യ മറുപടി നൽകിയിരിക്കുകയാണ്.

പാവപെട്ട തൊഴിലാളി വൃത്തികേട് കാണിച്ച എവിടാണേലും ചിലപ്പോ അടികിട്ടും. പാവപ്പെട്ടവന് വൃത്തികേട് കാണിക്കാനുള്ള ലൈസൻസ് ഇല്ലെന്നാണ് സൗഭാഗ്യ മറുപടി നൽകിയിരിക്കുന്നത്.

Advertisement