ശ്രുതിയുടെ വിവാഹം കഴിഞ്ഞതല്ലേ ഇങ്ങനെ ഒക്കെ ചെയ്യാമോ? റിനോഷ് ഒരിക്കലും ഫേക്ക് അല്ല; സുഹൃത്തിന്റെ വാക്കുകൾ കേട്ടോ?

1197

ബിഗ് ബോസ് അഞ്ചാം സീസൺ 40 ദിവസം പിന്നിടുന്നതിനിടെ ഏറ്റവും ചർച്ചയാകുന്ന ഒരു സുഹൃദ് ബന്ധമാണ് റിനോഷ്-ശ്രുതി ലക്ഷ്മി എന്നിവരുടേത്. ശ്രുതി ലക്ഷ്മി തന്റെ സ്വന്തം സഹോദരനാണ് റിനോഷെന്നും അടുത്ത ജന്മത്തിൽ ഇങ്ങനെ ഒരു സഹോദരനെ മതിയെന്നും പറയുന്നുണ്ടായിരുന്നു.അതേസമയംം,റിനോഷ് പറയുന്നതും അതു തന്നെയാണ് ഇത്രകുറഞ്ഞ സമയത്തിനുള്ളൽ താനിത്ര അടുത്ത മറ്റൊരു വ്യക്തിയില്ല എന്നാണ് റിനോഷ് പറയുന്നത്.

ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ നിറയുന്നതും ഇവരെ ബന്ധത്തെ കുറിച്ചുള്ള ചർച്ചയാണ്. വിവാഹിതയായ ശ്രുതി ലക്ഷ്മി റിനോഷും അനിയൻ മിഥുനുമായും കാണിച്ചുകൂട്ടുന്നത് മോശമാണ് എന്നാണ് ചിലരുടെ കമൻര്‌സ്. മറ്റുള്ളവർ ഇതൊരു വെറുപ്പിക്കുന്ന സഹോദരി-സഹോദര ബന്ധമാണെന്നും പ്രതികരിക്കുന്നുണ്ട്.

Advertisements

എന്നാൽ ഇതിനെയൊക്കെ തള്ളി രംഗത്തെത്തുകയാണ് രിനോഷിന്റെ സുഹൃത്ത് അരോഷ്. വ്യക്തമായ ഒരു ഗെയിം പ്ലാനോടെയാണ് റിനോഷ് ബിഗ് ബോസിലേക്ക് പോയിരിക്കുന്നതെന്നാണ് അരോഷ് പറയുന്നത്. അവനു വേണ്ട സ്ഥലത്ത് അവൻ പ്രതികരിക്കുന്നുണ്ടല്ലോ.നൂറ് ദിവസവും ഇങ്ങനെ ആകും എന്ന് തോന്നുന്നുണ്ട്. അവൻ ചൂടാകുന്നത് കണ്ടിട്ടില്ലെന്നും അവന് വേണ്ടി താൻ ആണ് ചൂടാകുന്നതെന്നും അരോഷ് പറയുന്നു.

ALSO READ- സ്വയം പുഷ് ചെയ്യണം; മറ്റാരും നിങ്ങൾക്ക് വേണ്ടി ചെയ്ത് തരില്ലെന്ന് മഞ്ജു; സ്വന്തം അനുഭവമാണോ എന്ന് ആരാധകർ

കൂടാതെ, റിനോഷിന് വേണ്ടി ആരും ഇത് വരെയും പിആർ വർക്ക് ചെയ്തിട്ടില്ല. റിനോഷ് പോകുന്നതിന് മുൻപേ തന്നെ പറഞ്ഞിരുന്നു പിആർ വേണ്ട എന്ന് എന്നും സുഹൃത്ത് പറയുകയാണ്.

തനിക്ക് ഓഡിയൻസിന്റെ സ്‌നേഹം കൊണ്ട് മുൻപോട്ട് പോകാൻ ആകും എന്നാണ് റിനോഷ് പറഞ്ഞിട്ടുള്ളത്. ഇതൊരു ഗെയിം ഷോയാണ് എങ്കിലും ഇമോഷണൽ ബന്ധങ്ങളും ഉണ്ടാകാം. ആ പതിനെട്ട് പേരല്ലേ അവിടെ ഉള്ളൂവെന്നാണ് റിനോഷിന്റെ സുഹൃദ് ബന്ധങ്ങളെ കുറിച്ച് അരോഷ് പറയുന്നത്.

അവർക്ക് പരസ്പരം മിണ്ടാനും സംസാരിക്കാനും അല്ലേ ഇതൊള്ളൂ. ഏങ്കിലും ഇതൊരു ഗെയിം ഷോ ആകുമ്പോൾ ഇമോഷണൽ ഫീലിംഗ്സിന് കാര്യമില്ല. അത് വേണ്ടായിരുന്നു എന്ന് നമ്മളും ഓർക്കാറുണ്ട്. പിന്നെ നമ്മൾ പ്ലാൻ ചെയ്യുന്ന പോലെ അല്ലല്ലോയെന്നാണ് അരോഷ് ബിഹൈൻഡ് വുഡ്‌സിനോട് പ്രതികരിച്ചത്.

ALSO READ-ആ ചോദ്യം ചോദിച്ചാൽ കുഴങ്ങി പോകും; ഇന്ന് അതില്ലാതെ ഒരു ജീവിതമില്ല; സിവിൽ സർവീസ് സ്വപ്‌നം കണ്ടിരുന്നെന്നും അഭയ ഹിരൺമയി

കൂടാതെ, മനീഷ ബോധം കെട്ടു വീണപ്പോൾ റിനോഷ് കരഞ്ഞ കാര്യവും അരോഷ് ചൂണ്ടിക്കാണിച്ചു. കൂടാതെ, ശ്രുതിയുമായുള്ളത് ഒരു പരിശുദ്ധ സൗഹൃദം ആണ്. അതും പ്രത്യക്ഷമായ തെളിവുകളുളളത്. കുറച്ചു കമന്റ്‌സ് ഒക്കെ കണ്ടു ശ്രുതിയുടെ വിവാഹം കഴിഞ്ഞതല്ലേ ഇങ്ങനെ ഒക്കെ ചെയ്യാമോ എന്ന്. പക്ഷെ അത് മലയാളികളുടെ സദാചാര ബോധം എന്നല്ലാതെ തനിക്ക് ഒന്നും പറയാനില്ലെന്നാണ് അരോഷ് പ്രതികരിച്ചത്.

ഒപ്പം ഒരു പെണ്ണ് ചെക്കനോട് സംസാരിച്ചാലും കെട്ടിപിടിച്ചാലും ലവ് ആണെന്നല്ല അർഥമെന്നും അരോഷ് വ്യക്തമാക്കുന്നു. റിനോഷിന്റെ ഗെയിം കാണുമ്പൊൾ ചിൽ ആണ് അവന്റെ പേരന്റ്‌സ് . 24 മണിക്കൂർ ലൈവൊന്നും റിനോഷിന്റെ അച്ഛനും അമ്മയും കാണുന്നില്ല, അവൻ ഗെയിം കളിക്കുന്നില്ലല്ലോ എന്ന് അമ്മ പറയാറുണ്ടെന്നും അരോഷ് വെളിപ്പെടുത്തി.

എന്നാൽ, അവന്റെ എല്ലാ പ്ലാനും ക്വിക്ക് ആണ്. ഓ മച്ചാനെ എന്ന പാട്ട് തന്നെ തന്റെ വിവാഹത്തിന് ഒരുക്കിയതാണ്. അവൻ ഒരിക്കലും ഫേക്ക് അല്ല. സ്ട്രാറ്റെജിക്കലി കളിയ്ക്കാൻ അവന് അറിയാമെന്നും റിനോഷിന്റെ സുഹൃത്ത് അരോഷ് പറയുന്നു.

മുൻപ് റിനോഷിന്റെ ഫോളോവെഴ്‌സിന്റെ എണ്ണം 21000 മറ്റുമായിരുന്നു. ഇപ്പോഴത് ഒരു ലക്ഷത്തി അറുപത്തി മൂവായിരത്തിൽ എത്തി. ഇത്രപെട്ടെന്ന് ഇങ്ങനെമാറ്റം വരുമെന്ന് കരുതിയില്ലെന്നും അരോഷ് പറഞ്ഞു.

Advertisement