അമ്മ മകളെയല്ല, ഇവിടെ മകൾ അമ്മയെ നിർബന്ധിക്കുകയാണ്; തനിക്ക് വേണ്ടി ജീവിച്ചത് മതിയെന്ന് റിതു മന്ത്ര, അമ്മയെ വിവാഹം കഴിപ്പിക്കാൻ ഇറങ്ങിത്തിരിച്ച് താരം

77

ബിഗ് ബോസ് മലയാളം സീസൺ 3 ൽ മലയാളികൾ മറക്കാത്ത മുഖമാണ് ബോൾഡായി നിന്ന മത്സരാർത്ഥി റിതു മന്ത്ര. ടെലിവിഷൻ രംഗത്ത് വർഷങ്ങളായി താരം ഉണ്ടായിരുന്നുവെങ്കിലും ബിഗ് ബോസ് ആണ് റിതുവിന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റ്. റിതുവിനെ പ്രേക്ഷകർ തിരിച്ചറിഞ്ഞത് ഇതിലൂടെയായിരുന്നു. ഷോയിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായും റിതു മന്ത്ര മാറി. ഇപ്പോൾ റിതു വിവാഹത്തിനുള്ള ഒരുക്കങ്ങളിലാണ്.

അമ്മയുടെ സമ്മതത്തിന് മാത്രമായി കാത്തിരിക്കുകയാണ് താരം. ഒരു പ്രത്യേകതയുണ്ട് വിവാഹം റിതുവിനല്ല. താരത്തിന്റെ അമ്മയ്ക്ക് തന്നെയാണ്. റിതുവിന്റെ ഈ തീരുമാനത്തിന് കൈയ്യടിക്കുകയാണ് ഇന്ന് ആരാധകരും. റിതുവിന് രണ്ട് വയസ്സുളളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. പിന്നീടങ്ങോട്ട് അമ്മ ഒറ്റക്കാണ് റിതുവിനെ വളർത്തിയത്. അച്ഛന്റെ മരണ ശേഷം അമ്മയോട് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ വിവാഹത്തിന് നിർബന്ധിക്കുമായിരുന്നു.

Advertisements

എന്നാൽ തനിക്ക് വേണ്ടി അമ്മ ജീവിതം മാറ്റിവെക്കുകയായിരുന്നുവെന്ന് റഇതു പറയുന്നു. റിതുവിന്റെ ഓരോ വളർച്ചാ ഘട്ടത്തിലും അമ്മ നൽകുന്ന പിന്തുണയെക്കുറിച്ച് താരം പലപ്പോഴും വാചാലയാകാറുണ്ട്. ഫ്‌ലവേഴ്‌സ് ഒരു കോടിയിൽ അതിഥിയായി എത്തിയപ്പോൾ അമ്മയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ് താൻ എന്ന് റിതു തുറന്ന് പറഞ്ഞത്. റിതുവിന്റെ അമ്മയും പറയുന്നുണ്ട് വിവാഹത്തിന് നിർബന്ധിക്കുന്ന കാര്യം.

പഠനത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞു. മിസ്സ് ഇന്ത്യ എന്ന സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തു. ഇപ്പോ ഞാൻ അമ്മക്ക് ഒരു കൂട്ട് ആഗ്രഹിക്കുകയാണ്. ഇക്കാര്യത്തിൽ അമ്മ മാത്രം സമ്മതം നൽകിയില്ല. വിവാഹ ചിലവുകൾ എല്ലാം ഞാൻ നോക്കും. അമ്മ സമ്മതിച്ചാൽ മാത്രം മതിയെന്ന് റിതു പറയുന്നു. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന റിതുവിന്റെ ചിത്രങ്ങളും വീഡിയോസും ഒക്കെ സമൂഹ മാധ്യമങ്ങളിൽ ഞൊടിയിടയിൽ വൈറലാകാറുണ്ട്.

Also Read; ‘പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അദ്ദേഹത്തോട് ക്രഷ് തോന്നിയത്, കാണുമ്പോൾ കല്ല്യാണം കഴിച്ച ചമ്മലായിരുന്നു’, പിന്നീട് തുറന്നുപറഞ്ഞെന്നും നവ്യ നായർ

അടുത്തിടെ താരത്തിന്റെ ബ്രൈഡൽ ലുക്കിലുളള ചിത്രങ്ങൾ എത്തിയതോടെ വിവാഹം കഴിഞ്ഞെന്നായിരുന്നു ആരാധകരുടെ സംശയം. എന്നാൽ ഈ ഗോസിപ്പുകൾ അധികം വൈകാതെ തന്നെ കെട്ടടങ്ങുകയും ചെയ്തു. ചെറുതും വലുതുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള റിതു ബിഗ് ബോസിൽ പങ്കെടുത്തതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

ശക്തമായ നിലപാടുകൾ കൊണ്ട് ആരാധകരുടെ പ്രശംസ നേടിയെടുക്കാനും നടിക്ക് അധികം സമയം വേണ്ടിവന്നില്ല. എന്നാൽ മോഡലും നടനുമായ ജിയ ഇറാനിയുമായിട്ടുള്ള സൗഹൃദവും പ്രണയവും വലിയ വാർത്തകൾക്ക് കാരണമായി. റിതു ഷോ യിൽ പങ്കെടുക്കുന്ന സമയത്താണ് പ്രണയത്തെ കുറിച്ച് ജിയ വെളിപ്പെടുത്തിയത്.

ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും വീഡിയോസുമൊക്കെ ജിയ പുറത്ത് വിട്ടിരുന്നു. മാത്രമല്ല വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതിനെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. വൈകാതെ വിഷയത്തിൽ പ്രതികരിച്ചെങ്കിലും വിവാഹം കഴിക്കാൻ ഉദ്ദേശമില്ല. ‘കല്യാണം എന്നത് പെട്ടെന്ന് വിചാരിച്ച് നടക്കുന്ന കാര്യമല്ല.

Also Read; ഇനിയുള്ള കാലത്തേക്ക് ഈ നടൻ വിസ്മയങ്ങളുടെ പൂരം തീർക്കും; തല്ലുമാലയെയും ടൊവിനോയെയും വാഴ്ത്തി വൈറൽ കുറിപ്പ് പങ്കുവെച്ച്് മധുപാൽ

ഞാൻ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ച ആളായതുകൊണ്ട് ഇപ്പോൾ കല്യാണം കഴിക്കാൻ തീരുമാനിച്ചിട്ടില്ല. കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്. നമുക്ക് ഒക്കെ ഭാവിയിൽ ആരെയെങ്കിലും കിട്ടിയാൽ ഓക്കെ. ഇല്ലെങ്കിൽ കല്യാണം കഴിച്ചില്ലെങ്കിലും എനിക്ക് കുഴപ്പം ഇല്ല. കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് റിതു ആരാധകരോടായി പറഞ്ഞു.

Advertisement