അത്തരത്തിലുള്ള ചിത്രങ്ങൾ പുറത്തായാൽ എല്ലാവർക്കു താങ്ങാൻ കഴിയില്ല, പക്ഷേ അവളെല്ലാം നേരിട്ടു ; ജിയ ഇറാനി തട്ടി കൊണ്ടു പോകുമെന്ന ഭയമുണ്ടായിരുന്നു അവൾക്ക് , ഋതു മന്ത്രയെക്കുറിച്ച് കിടിലൻ ഫിറോസ്

244

ബിഗ്‌ബോസ് സീസൺ 3 യിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഋതുമന്ത്ര. പാട്ടും ഡാൻസുമൊക്കെയായി ബിഗ് ബോസ് വീടിനെ സജീവമാക്കിയ ഒരാളായിരുന്നു ഋതു മന്ത്ര. സ്വന്തം നിലപാട് തുടക്കത്തിൽ തന്നെ പുറത്ത് കാട്ടിയാണ് ഋതു മുന്നേറിയത്.

വിമർശനങ്ങളും ഒറ്റപ്പെടലുകളുമെല്ലാമുണ്ടെങ്കിലും ശക്തയായി മുന്നേറിയിരുന്നു താരം. ഋതു ക്യാപ്റ്റനായിരിക്കെയായിരുന്നു ഷോയുടെ ചിത്രീകരണം നിർത്തിയത്. ബിഗ് ബോസിലെ ജനുവിൻ ഗെയിമറിലൊരാളാണ് ഋതുവെന്നാണ് കിടിലൻ ഫിറോസ് പറയുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ബിഗ് ബോസിലെ വിശേഷങ്ങളെക്കുറിച്ച് വാചാലനായത്.

Advertisements

ജനുവിനായാണ് ഋതു ഗെയിം കളിച്ചത്. ഇക്കാര്യം പറഞ്ഞപ്പോൾ എല്ലാവരും തന്നെ വിമർശിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ആളുകളുമായി സംസാരിക്കുമ്പോഴും ഇടപഴകുമ്പോഴുമെല്ലാം കൊടുക്കേണ്ട ജനുവിനിറ്റി അവൾ നൽകിയിരുന്നു.

ബിഗ് ബോസിനകത്ത് എങ്ങനെയായിരുന്നോ അത് പോലെ തന്നെയാണ് അവൾ പുറത്തും. വ്യക്തി ജീവിതത്തിലെ ഋതുവിന്റെ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അലക്കുന്നയാളോട് പറയാനുള്ളത് അത് അദ്ദേഹത്തിന്റെ സ്വകാര്യതയാണ്. അത്തരത്തിലുള്ള ചിത്രങ്ങൾ പബ്ലിക് പ്ലാറ്റ്ഫോമിലൊക്കെ വന്നാൽ ചിലപ്പോൾ എല്ലാവർക്കും അത് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ഋതു അതും നേരിട്ടു. ശക്തയായി അതും നേരിട്ടു.

ഫിനാലെ കഴിഞ്ഞ് ഋതുവിനെ കൊച്ചിയിൽ അമ്മയുടെ അടുത്ത് വിട്ടിട്ടാണ് ഞാൻ പോയതെന്നും ഫിറോസ് പറഞ്ഞു. ഇറാനി തട്ടി കൊണ്ടു പോകാൻ പ്ലാൻ ഉണ്ടായിരുന്നു എന്നൊക്കെയാണ് ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞത്. ഇത് പോലെ ഫോട്ടോ ഇടുന്നതും പിൻതുടരുന്നതും ഒക്കെ എണ്പതുകളിലെ പഴഞ്ചനാണെന്നാണ് ഫിറോസ് പറയുന്നത്. ഈ ഇന്റർവ്യൂവിന് ട്രോളി ജിയ ഇറാനിയും വീഡിയോ പങ്കു വച്ചിരുന്നു.

എനിക്ക് ശേഷമായാണ് ഋതുവിന് സ്ഥാനം ലഭിച്ചത്. ഏഴാം സ്ഥാനമായിരുന്നില്ല അവൾക്ക് കിട്ടേണ്ടിയിരുന്നത്. തുടക്കത്തിൽ അവളെ നോമിനേറ്റ് ചെയ്തെങ്കിലും പിന്നീട് അവൾ നല്ല രീതിയിൽ മുന്നേറുന്നുണ്ടെന്ന് മനസ്സിലായിരുന്നു.

പിന്നെ നോമിനേറ്റ് ചെയ്യേണ്ടി വന്നിട്ടില്ല. തുടക്കത്തിൽ 7 നോമിനേഷൻ ലഭിച്ച ഋതു അവസാനമായപ്പോൾ 7ാം സ്ഥാനത്തെത്തിയില്ലോ, അത് ശരിക്കും സംഭവം തന്നെയാണെന്നും ഫിറോസ് കൂട്ടിചേർത്തു.

 

Advertisement