മുന്‍ ഭാര്യയോട് ഹൃത്വിക് റോഷന് ഇത്ര സ്നേഹമോ? ഇവര്‍ വീണ്ടും വിവാഹം കഴിക്കുന്നു: ഹൃത്വികിന്റെ കുറിപ്പ് വൈറല്‍

21

താരദമ്പതികളായ പലരും പാതി വഴിയില്‍ ദാമ്പത്യം അവസാനിപ്പിക്കുന്നത് പതിവായി മാറിയിരുന്നു. വേര്‍പിരിയുക മാത്രമല്ല അവരുമായി യാതൊരു ബന്ധവുമില്ലാതെയാണ് പുതിയ ജീവിതത്തിലേക്ക് പലരും പോയിട്ടുള്ളത്.

Advertisements

ഇക്കാര്യത്തില്‍ ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ മാതൃകയാണ്. 2000 ലാണ് ബാല്യകാല സുഹൃത്തുക്കളായിരുന്ന ഹൃത്വികും സൂസൈന്ന ഖാനും വിവാഹിതരായത്. വര്‍ഷങ്ങളോളം നീണ്ട ആ ബന്ധം നാല് വര്‍ഷം മുന്‍പായിരുന്നു അവസാനിച്ചത്.

വിവാഹബന്ധം അവസാനിപ്പിച്ചെങ്കിലും ഞങ്ങള്‍ എപ്പോഴും നല്ല സുഹൃത്തുക്കളായിരിക്കുമെന്ന് ഇരുവരും തുറന്ന് പറഞ്ഞിരുന്നു. മക്കളുടെ പിറന്നാളും അവധിക്കാലം ആഘോഷിക്കാനും തുടങ്ങി പൊതുപരിപാടികളിലും കുടുംബത്തിലെ പാര്‍ട്ടികള്‍ക്കും ഹൃത്വിക് സൂസൈന്നയ്‌ക്കൊപ്പം എത്തിയതോടെ ഇരുവരും വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇപ്പോള്‍ വീണ്ടും സൂസൈന്നയുടെ ചിത്രം പങ്കുവെച്ച് ഹൃത്വിക് എഴുതിയ കുറിപ്പ് വൈറലായി കൊണ്ടിരിക്കുകയാണ്. ഇത് സുസൈന്ന, എന്റെ ഏറ്റവുമടുത്ത സുഹൃത്ത് (എന്റെ മുന്‍ഭാര്യയും) എനിക്കും എന്റെ മക്കള്‍ക്കുമൊപ്പം ഈ നിമിഷം പകര്‍ത്തുകയാണ്. ഈ വിലപ്പെട്ട നിമിഷം എന്റെ മക്കള്‍ക്ക് സമ്മാനിക്കുകയാണ്.

വരകളും ആശയങ്ങളും വേര്‍തിരിക്കുന്ന ഈ ലോകത്ത് ഒന്നിക്കാന്‍ ഇപ്പോഴും സാധ്യമാണെന്ന കഥ. മനുഷ്യര്‍ എന്ന നിലയില്‍ ഒരുപാട് ആവശ്യങ്ങള്‍ ഉണ്ടാവുകയും അതേ സമയം വേര്‍പെടാതെ ഒന്നിച്ച് കഴിയാനും സാധിക്കും എന്ന കഥ. എന്നിങ്ങനെ സൂസന്നെയെ കുറിച്ച് ഹൃത്വിക് പറയുന്ന കാര്യങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

ഹൃത്വികുമായി വീണ്ടും വിവാഹം കഴിക്കുന്നു എന്ന ഗോസിപ്പുകള്‍ മുന്‍പ് സൂസൈന്ന നിഷേധിച്ചിരുന്നു. അതെല്ലാം ആരോ ഉണ്ടാക്കുന്ന കെട്ടുകഥകളാണെന്നാണ് പറയുന്നത്. വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം നല്ല സുഹൃത്തുക്കളായി മക്കള്‍ക്ക് വേണ്ടി ജീവിക്കാനായിരുന്നു ഹൃത്വികും സൂസന്നെയും തീരുമാനിച്ചിരുന്നത്.

കുട്ടികളുടെ സന്തോഷമാണ് തങ്ങള്‍ക്ക് വലുതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. അതിനാല്‍ അവധി ആഘോഷങ്ങള്‍ക്കും മറ്റ് പാര്‍ട്ടികളിലും കുടുംബം ഒന്നിച്ച് പങ്കെടുക്കുമായിരുന്നു. എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ഇരുവരും പരസ്പരം ബന്ധപ്പെടാറുണ്ടെന്നും ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും ഇരുവരും ഒറ്റക്കെട്ടാണെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Advertisement