ആ സിനിമയിൽ അഭിനയിക്കുമ്പോൾ ദിലീപിന് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു; അദ്ദേഹത്തിന്റെ സ്‌ത്രൈണത മാറിയിട്ടില്ലായിരുന്നു; അനുഭവം പറഞ്ഞ് റിയാസ് ഖാൻ

506

വില്ലൻ വേഷങ്ങളിലൂടെ വന്ന് പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കിയ നടനാണ് റിയാസ് ഖാൻ. വില്ലൻ എന്നതിലുപരി നല്ലൊരു കോമേഡിയനും കൂടിയാണ് അദ്ദേഹം. താരത്തെ കണ്ടാൽ ആദ്യമെല്ലാം വിചാരിക്കുന്നത് ഒരു ബോളിവുഡ് നടനാണെന്നാണ്. 2003 ലാണ് ബാലേട്ടൻ എന്ന ചിത്രത്തിലൂടെ താരം ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട് കൊച്ചിരാജാവടക്കെ നിരവധി സിനിമകളിൽ താരത്തെ തേടി ചെറുതും വലുതുമായ വേഷങ്ങളെത്തി. ഇപ്പോഴിതാ താൻ എന്ന സ്പീഡ് എന്ന ചിത്രത്തെ കുറിച്ച് വാചാലനായിരിക്കുകയാണ് റിയാസ്ഖാൻ. തനിക്ക് നല്ല ഓർമ്മകൾ സമ്മാനിച്ച പടമാണ് സ്പീഡ്. അതേസമയം ആ ചിത്രത്തിലേക്ക് അഭിനയിക്കാൻ വരുമ്പോൾ ദിലീപ് ഒരുപാട് വെല്ലുവിളികൾ നേരിട്ടു എന്നാണ് താരം പറയുന്നത്. കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ

Advertisements

Also Read
ശരിക്കും ജയ് യുടെ മാസ്റ്റർ പ്ലാൻ ആയിരുന്നു അത്; അതോടെ നിർമ്മാതാവിന് നഷ്ടം സംഭവിച്ചു; അന്ന് നടിയേയും കൊണ്ട് മുങ്ങിയത് റിസോർട്ടിലേക്ക്‌

റിയാസ്ഖാന്റെ വാക്കുകൾ ഇങ്ങനെ; ചാന്ത്‌പൊട്ട് കഴിഞ്ഞതിന് ശേഷമാണ് ദിലീപ് സ്പീഡിൽ അഭിനയിക്കാൻ വരുന്നത്. ചാന്ത്‌പൊട്ടിലെ രാധയുടെ സ്വഭാവവും ആ രീതികളും ഒന്നും ആ സമയത്ത് അദ്ദേഹത്തിൽ നിന്ന വിട്ട് പോയിരുന്നില്ല. ആ കഥാപാത്രത്തിൽ നിന്ന് ദിലീപിന് പുറത്ത് കടക്കാൻ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. സ്പീഡിലാകട്ടെ സ്‌പോർട്‌സ്മാനായാണ് അഭിനയിക്കേണ്ടതും. പക്ഷേ പുള്ളിയുടെ സ്‌ത്രൈണത മാറിയിട്ടില്ല.

ദിവസവും രാവിലെ ഞങ്ങൾ ഓടാൻ പോകും. ഫിസിക്കലായി അദ്ദേഹത്തിന് ഒരുപാട് വേദനകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹവുമായുള്ള ആ ഒരു അനുഭവവും മറക്കാൻ സാധിക്കില്ല എന്നാണ് റിയാസ്ഖാൻ പറഞ്ഞത്. എന്നാൽ ദിലീപ് അനുഭവിച്ച ബുദ്ധിമുട്ടുകൾ ദിലീപ് തന്നെ ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു. ആ കഥാപാത്രത്തിൽ നിന്ന് പുറത്ത് കടക്കാൻ കഴിയാതെ താൻ കരഞ്ഞതായാണ് ദിലീപ് വെളിപ്പെടുത്തിയത്.

Also Read
അദ്ദേഹം എന്നോട് പൊട്ടിത്തെറിച്ചു; ഞാൻ മാറ്റങ്ങൾ വരുത്തി വീണ്ടും അത് കേൾപ്പിച്ചുക്കൊടുത്തു; അദ്ദേഹം പാടിയത് നന്നായിരുന്നില്ലേ എന്നാണ് എസ്പിബി ചോദിച്ചത്

അതേസമയം തന്റെ സിനിമാ ജീവിതത്തിന്റെ 30 വർഷക്കാലം പൂർത്തിയാക്കിയിരിക്കുകയാണ് റിയാസ്ഖാനിപ്പോൾ. 300 വേഷങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇതിൽ 180 സിനിമകളിലും പോലീസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. നിലവിൽ സിനിമകളിലും, സീരിയലുകളിലുമായി സജീവമാണ് താരം.

Advertisement