ടോക്‌സിക്കാണ്, നിന്റെ എല്ലാ സ്വപ്നങ്ങളും അവസാനിക്കും എന്ന് എല്ലാവരും പറഞ്ഞു; താനും സംശയിച്ചു; എന്നാൽ സ്ലീവ് ലെസ് ഇടുന്നത് പോലും റോബിൻ കാരണം: ആരതി

223

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറ്റവുമധികം ആരാധകരെ സമ്പാദിച്ച താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. റോബിൻ ഇപ്പോഴും സോഷ്യൽമീഡിയയിലെ താരമാണ്. ഇതിനിടെ നടിയും മോഡലുമായ ആരതി പൊടിയുമായി താരത്തിന്റെ വിവാഹ നിശ്യവും കഴിഞ്ഞിരുന്നു.

റോബിൻ തന്നെ കുറിച്ച് പറയുന്നത് ഒരു പത്ത് വർഷം ഞാൻ ഒന്നും ചെയ്തില്ലെങ്കിലും മലയാളികളിൽ അധികം പേരും തന്നെ മറക്കാൻ പോകുന്നില്ല എന്നാണ.് കാരണം അതിന് വേണ്ടിയുള്ള കാര്യങ്ങൾ യുട്യൂബിൽ ഉണ്ട്. ഡീഗ്രേഡിംഗ് വന്നപ്പോൾ ആരതി പൊടിയോട് ഓടി രക്ഷപ്പെട്ടോളാൻ പറഞ്ഞവരുണ്ട്. ആ വെള്ളം അങ്ങ് വാങ്ങിവച്ചിരുന്നാൽ മതിയെന്നാണ് റോബിന്റെ വാക്കുകൾ.

Advertisements

തങ്ങളിരുവരും അപ്രതീക്ഷിതമായി പ്രണയത്തിലായവരാണെന്നാണ് റോബിനും ആരതിയും പറയുന്നത് തന്നെ. റോബിന് നേരെ ഒരുപാട് വിമർശനങ്ങളും ട്രോളുകളും വന്നപ്പോഴും റോബിൻ വി വാദ ങ്ങളിൽ പെട്ടപ്പോഴെല്ലാം പിന്തുണയുമായി ആരതി കൂടെ തന്നെയുണ്ടായിരുന്നു.

ALSO READ- ‘പ്രേമം സിനിമയിൽ ലാലേട്ടന് ഒരു വേഷമുണ്ടായിരുന്നു’; പിന്നീട് പ്രണയം കൂടിയപ്പോൾ ഒഴിവായി പോയതാണ്; വെളിപ്പെടുത്തി കൃഷ്ണശങ്കർ

ഇതിനിടെയാണ് ഇരുവരുടേയും ഓണം സ്‌പെഷ്യൽ അഭിമുഖം ശ്രദ്ധനേടുന്നത്. റോബിൻ ജീവിതത്തിലേക്ക് വന്ന ശേഷമുള്ള മാറ്റങ്ങളെ കുറിച്ചും തന്റെ ജോലിയിൽ നൽകുന്ന പിന്തുണയെ കുറിച്ചുമൊക്കെ ആരതി സംസാരിക്കുന്നുണ്ട്.

റഓബിൻ തന്നെ ഒരുപാട് കെയർ ചെയ്യുന്നുണ്ടെന്നും തനിക്ക് ഇപ്പോൾ കുറച്ചുകൂടെ സമാധാനമുണ്ടെന്നും ആരതി പറയുകയാണ.് തന്റെ സ്റ്റാഫുകൾ നോർത്ത് ഇന്ത്യക്കാരാണ്. രാത്രി എന്തെങ്കിലും ആവശ്യങ്ങൾക്ക് ഒക്കെ അവരുടെ അടുത്തേക്ക് പോകുമ്പോൾ റോബിൻ ചേട്ടനും ഒപ്പം വരും. എവിടെയും തന്നെ ഒറ്റയ്ക്ക് വിടാറില്ലെന്നും തന്നെ കുറിച്ച് ഓർത്ത് പേടിയാണ്. സേഫ്റ്റിയെ കുറിച്ചുള്ള പേടിയാണെന്നും ആരതി പറയുന്നു.

ALSO READ- സുഹാനയെന്ന ഭാര്യയെ കുറിച്ച് ഏറെ അഭിമാനമെന്ന് ബഷീർ ബഷി; നിങ്ങളാണ് എന്നെ ഇവിടം വരെ എത്തിച്ചതെന്ന് സന്തോഷത്തോടെ സുഹാനയും

തന്നോട് റോബിൻ ചേട്ടനാണ് ഇത്രയും കിടന്ന് കഷ്ടപ്പെടല്ലേ, കുറച്ച് റെസ്റ്റ് എടുക്ക് എന്ന് പറഞ്ഞിട്ടുള്ളത്. അങ്ങനെയൊന്നും പറയാൻ ആരും തന്റെ ജീവിതത്തിൽ മുൻപ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തനിക്കൊരു സമാധാനമുണ്ടെന്നാണ് ആരതിയുടെ വാക്കുകൾ.

താൻ മുൻപ് സ്ട്രെസ് എടുത്ത് ചെയ്തിരുന്ന കാര്യങ്ങൾ രണ്ടുപേർക്ക് കൂടി ചെയ്യാൻ കഴിയുന്നുണ്ട്. രാത്രി അൽപം താമസിച്ചാൽ വിളിക്കാനൊക്കെ തനിക്ക് ഇപ്പോൾ ഒരാളായി. തന്റെ കുടുംബവും സുഹൃത്തുക്കളും ഇപ്പോൾ പാർട്ണറും തന്നെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്നവരാണ്. ഇക്കാര്യത്തിൽ താൻ അനുഗ്രഹീതയാണെന്നും ആരതി ചൂണ്ടിക്കാണിച്ചു.

അതേസമയം, തനിക്ക് റോബിൻ മെയിൽ ഷോവനിസ്റ്റ് ആണോയെന്ന പേടി ആദ്യം ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് താൻ കുറച്ചു നാൾ ടൈം സ്‌പെൻഡ് ചെയ്ത് നോക്കാമെന്ന് തീരുമാനിച്ചതെന്നും ആരതി വെളിപ്പെടുത്തി. ആദ്യമൊക്കെ ഒത്തിരിപ്പേർ ആൾ ടോക്സിക്കാണെന്ന് തന്നോട് പറഞ്ഞിരുന്നു.

ഇത്രയധികം സ്വപ്നങ്ങൾ ഉള്ള നീ ഇങ്ങനെയൊരാളെ നോക്കിയാൽ നിന്റെ എല്ലാ സ്വപ്നങ്ങളും അവിടെ അവസാനിക്കും എന്നൊക്കെ. അതുകൊണ്ടാണ് കുറച്ചു സമയം സ്‌പെൻഡ് ചെയ്ത് നോക്കാം എന്നൊക്കെ കരുതിയതെന്നും എന്നാൽ ഇങ്ങനെ പറയുന്നത് എന്താണെന്ന് ഒക്കെയാണ് വിചാരിച്ചിട്ടുള്ളതെന്നും ആരതി വിശദീകരിച്ചു.

ആദ്യം താൻ സ്ലീവ്ലെസ് ഒന്നും ഇടാറില്ലായിരുന്നു. താൻ സ്ലീവ്ലെസ് ഇട്ടു തുടങ്ങുന്നത് ചേട്ടൻ വന്നതിന് ശേഷമാണ്. തന്നെ കുറച്ചുകൂടെ മേക്കോവർ ചെയ്ത് എടുക്കുകയായിരുന്നു ആളെന്നാണ് ആരതി പൊടി പറയുന്നത്.

ഇതിനിടെ, ആരതി വന്ന ശേഷം റോബിന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റം എന്താണെന്ന ചോദ്യത്തിന് ഹാപ്പി എന്നായിരുന്നു താരത്തിന്റെ മറുപടി.

Advertisement