വിവാഹം കഴിച്ചിട്ട് ഇത്രയും സഫർ ചെയ്തുകൊണ്ടിരിക്കുന്ന ഒരാളാണ് ചേച്ചി; അതുകാരണം വിവാഹം കഴിക്കാൻ പേടിയാണ്: അഭിരാമി സുരേഷ്

810

സോഷ്യൽ മീഡിയയിൽ സജീവമാണ് ഗായിക അമൃത സുരേഷും , സഹോദരി അഭിരാമി സുരേഷും. പലപ്പോഴും ഈ താരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി വിമർശനം നേരിടേണ്ടി വരാറുണ്ട്. ഫോട്ടോകൾ പങ്കുവെച്ചതിന്റെ പേരിലും നിലപാടുകൾ അറിയിച്ചതിന്റെ പേരിലൊക്കെ വിമർശനം നേരിട്ടിരുന്നു. യൂട്യൂബ് വ്ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും.

സോഷ്യൽ മീഡിയയിൽ സജീവം ആയ അഭിരാമി വിമർശനങ്ങൾക്ക് മറുപടി പറഞ്ഞും എത്താറുണ്ട്. തന്റെ ലുക്കിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ പറയുകയാണ് അഭിരാമി. ലുക്ക് കണ്ട് ആരും തന്നെ ജഡ്ജ് ചെയ്യരുതെന്നും തന്റെ ലുക്കിൽ നിന്നും നേരെ ഓപ്പോസിറ്റ് ആയ ഒരാൾ ആണ് താനെന്നും അഭിരാമി പറയുകയാണ്.

Advertisements

താൻ അത്യാവശ്യം കുക്ക് ചെയ്യുന്ന ആളാണ്. ചെറുപ്പം മുതൽ അമ്മ കുക്ക് ചെയ്തു കണ്ട ആളായതുകൊണ്ടും, അമ്മയുടെ ഒപ്പം ഫുൾ ടൈം കിച്ചണിൽ നിന്ന ആളെന്ന നിലയിലും ഭക്ഷണം ഉണ്ടാക്കാനും ഒക്കെ അറിയുന്നത് ആളാണ്. സദ്യ എന്നൊക്കെ പറയുന്നത് അമ്മയ്ക്ക് രണ്ടുദിവസത്തെ പരിപാടിയാണ്. സദ്യയൊക്കെ കഴിച്ച ശേഷം നല്ലതാണു എന്ന് പറഞ്ഞു കേൾക്കാൻ അമ്മയ്ക്ക് ഒരുപാട് ഇഷ്ടാണെന്നും അഭിരാമി കുടുംബത്തെ കുറിച്ച് പറയുന്നു.

ALSO READ- ടോക്‌സിക്കാണ്, നിന്റെ എല്ലാ സ്വപ്നങ്ങളും അവസാനിക്കും എന്ന് എല്ലാവരും പറഞ്ഞു; താനും സംശയിച്ചു; എന്നാൽ സ്ലീവ് ലെസ് ഇടുന്നത് പോലും റോബിൻ കാരണം: ആരതി

വീട്ടുകാർ നമ്മളെ ആൺകുട്ടികളെ പോലെയാണ് വളർത്തിയത്. അതുകൊണ്ടുതന്നെ എന്ത് വന്നാലും നേരിടാനുള്ള ഒരു ധൈര്യം നമുക്കുണ്ടെന്നും അഭിരാമി ജനം ടിവിയോട് പ്രതികരിച്ചു. താൻ പഠിക്കുന്ന സമയം അത്യാവശ്യം നല്ലതുപോലെ പഠിക്കുമായിരുന്നു.എന്നും ടോപ്പറായിരുന്നു എന്നും പറഞ്ഞ അഭി വിവാഹത്തെക്കുറിച്ചും സംസാരിക്കുകയാണ്.

തനിക്ക് വിവാഹം കഴിക്കണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷേ ഇപ്പോൾ അതിലേക്ക് എത്തിയിട്ടില്ല. തന്റെ എക്‌സ്ട്രീം ക്യാരക്റ്റർ സഹിക്കാൻ ഉള്ള ഒരാൾ വരണമെന്നാണ് ആഗ്രഹമെന്ന് അഭിരാമി പറഞ്ഞു. സമയം എടുത്തിട്ടായാലും വരട്ടെ എന്ന നിലപാടാണ്. പിന്നെ സത്യത്തിൽ വിവാഹം കഴിക്കാൻ പേടിയാണ്. അതൊരു വിവാഹം കഴിച്ചിട്ട് ഇത്രയും സഫർ ചെയ്തുകൊണ്ടിരിക്കുന്ന ഒരാളാണ് ചേച്ചിയെന്നും താരം ചൂണ്ടിക്കാണിക്കുന്നു.

ALSO READ- ‘പ്രേമം സിനിമയിൽ ലാലേട്ടന് ഒരു വേഷമുണ്ടായിരുന്നു’; പിന്നീട് പ്രണയം കൂടിയപ്പോൾ ഒഴിവായി പോയതാണ്; വെളിപ്പെടുത്തി കൃഷ്ണശങ്കർ

അതുകൊണ്ട് ഒരു വിവാഹത്തിലേക്ക് കടക്കുക എന്നുള്ളത് ഒരുപാട് ആലോചിച്ചെടുക്കേണ്ട തീരുമാനം ആണ്. ഇപ്പോൾ മുൻപിൽ കഫ്റ്റീരിയ മാത്രമാണ്. അതിന് നിറയെ ബ്രാഞ്ചസ് വരണം എന്നാണ് ആഗ്രഹമെന്നും അഭിരാമി വിശദീകരിച്ചു.

‘എന്നെ മനസിലാക്കി, സഹിക്കേണ്ടുന്ന ഒരാൾ വരും എന്നാണ്. ലേറ്റായി നടന്നാലും ലേറ്റസ്റ്റ് ആയി വരും എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്. ചേച്ചിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എന്ന് ഞാൻ പറയില്ല. അതുകണ്ടിട്ടുള്ള ആൾക്കാരുടെ ആറ്റിട്യൂട് കണ്ട് ഒരുപക്ഷേ അതൊക്കെ ഇൻഫ്‌ലുവെൻസ് ചെയ്തു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്’- എന്നും അഭിരാമി സുരേഷ് പറഞ്ഞു.

Advertisement