Home Entertainment

റഹ്മാനുമായുള്ള പ്രണയത്തെ കുറിച്ച് നടി രോഹിണി മനസ് തുറക്കുന്നു

363

എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും തെന്നിന്ത്യയിലെ ഏറ്റവുമധികം വിജയിച്ച താരജോടികളാണ് റഹ്മാനും രോഹിണിയും. ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകുമെന്നും അക്കാലത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

Advertisements

രോഹിണി ഏറ്റവുമധികം ഗോസിപ്പുകള്‍ കേട്ടിട്ടുള്ളതും റഹ്മാന്റെ പേരുമായി ചേര്‍ത്താണ്. എന്നാല്‍ തനിക്ക് പ്രണയം തോന്നിയിട്ടുള്ളത് രഘുവരനോട് മാത്രമായിരുന്നുവെന്ന് രോഹിണി.

ചാനല്‍ പരിപാടിയിലാണ് രോഹിണി മനസ് തുറന്നത്. രഘുവരനെ പ്രണയിച്ച രോഹിണി പിന്നീട് അദ്ദേഹത്തെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. പ്രണയിച്ച് വിവാഹം കഴിച്ച ആ താരദമ്പതികള്‍ 2004 വഴിപിരിയുകയും ചെയ്തു.

രോഹിണിയുമായി വേര്‍പിരിഞ്ഞ് നാല് വര്‍ഷത്തിന് ശേഷം 2008ല്‍ രഘുവരന്‍ മരണമടഞ്ഞു. താരദമ്പതികള്‍ക്ക് ഒരു മകനുണ്ട് റിഷി വരന്‍. രഘുവരനുമായി വേര്‍പിരിഞ്ഞ ശേഷം എന്തുകൊണ്ട് മറ്റൊരു വിവാഹത്തിന് ശ്രമിച്ചില്ലെന്ന ചോദ്യത്തിനും രോഹിണി മറുപടി പറഞ്ഞു.

എനിക്കൊരു രണ്ടാനമ്മയുണ്ടായിരുന്നു. എന്റെ ചെറുപ്പത്തില്‍ അമ്മ മരിച്ചതാണ്. അതുകൊണ്ട് ഒരു രണ്ടാനച്ഛന്‍ ഉണ്ടായാല്‍ അത് റിഷിയെ എങ്ങനെ ബാധിക്കുമെന്ന് എനിക്ക് ഭയമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ആരുമില്ല. നല്ല സ്വാതന്ത്ര്യമുണ്ട്. രണ്ടു പേരെയും നോക്കിക്കോളാം എന്ന് പറഞ്ഞ് വരുന്ന ഒരാളെയും കണ്ടിട്ടുമില്ല-രോഹിണി പറഞ്ഞു.

രഘുവരന്‍ നല്ല സ്‌നേഹമുള്ള ആളായിരുന്നെന്നും രോഹിണി പറഞ്ഞു. അഡിക്ഷന്‍ എന്ന രോഗമാണ് പ്രശ്‌നമായത്. ഞാന്‍ ആ മനോഭാവത്തോട് തോറ്റുപോയി. രഘുവിനെ അതില്‍ നിന്ന് പുറത്തുകൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മകനേയും അത് ബാധിക്കുമെന്ന് തോന്നിയപ്പോഴാണ് പിരിഞ്ഞത്.

രഘുവിനേയും രക്ഷിക്കണമെന്ന് വിചാരിച്ചെങ്കിലും അഞ്ച് വയസുള്ള മകനായിരുന്നു പ്രാധാന്യം നല്‍കിയത്. തന്റെ ആദ്യ പ്രണയമായിരുന്നു രഘുവെന്നും രോഹിണി പറഞ്ഞു.

Advertisement