മകളുടെ അച്ഛന്‍ എപ്പോഴും നല്ല സുഹൃത്ത്, രോഹിത്തിന്റെയും ഭാര്യയുടെയും ഫോട്ടോയ്ക്ക് ലൈക്കടിച്ച് ആര്യ, കൈയ്യടിച്ച് ആരാധകര്‍

118

മലയാളികളായ മിനിസ്‌ക്രീന്‍ ബിഗ്സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പരിപാടിയില്‍ എത്തിയതോടെ ബഡായ് ആര്യ എന്ന പേരിലാണ് നടി ആര്യ അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തതോട് കൂടി ആര്യയ്ക്ക് കൂടുതലും വിമര്‍ശനങ്ങളാണ് ലഭിച്ചത്.

Advertisements

തോപ്പില്‍ ജോപ്പന്‍, അലമാര, ഹണി ബി 2, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധര്‍വന്‍, ഉള്‍ട്ട, ഉറിയടി തുടങ്ങി നിരവധി സിനിമകളില്‍ ആര്യ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിലും താരം പങ്കെടുത്തിരുന്നു.

Also Read:കേരളത്തില്‍ നിന്ന് 11 കോടിയോളം രൂപ ടര്‍ബോ നേടി, കളക്ഷന്‍ കണക്കുകള്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ആര്യ തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോസും എല്ലാം തന്റെ ആരാധകര്‍ക്ക് ആയി പങ്കുവെയ്ക്കാറുണ്ട്.നടി അര്‍ച്ചന സുശീലന്റെ സഹോദരന്‍ രോഹിത് സുശീലനാണ് ആര്യയുടെ മുന്‍ഭര്‍ത്താവ്.

തങ്ങള്‍ വേര്‍പിരിഞ്ഞുവെങ്കിലും അടുത്ത സുഹൃത്തുക്കളാണെന്ന് ആര്യ നേരത്തെ പറഞ്ഞിരുന്നു. തന്റെ മകള്‍ ഖുഷിയുടെ അച്ഛനാണെന്ന ബഹുമാനം താന്‍ അദ്ദേഹത്തിന് ഇപ്പോഴും കൊടുക്കുന്നുണ്ടെന്നും വെക്കെഷന്‍ സമയത്തെല്ലാം ഖുഷി അച്ഛന്‌റെയടുത്താണെന്നും ആര്യ പറയുന്നു.

Also Read:നടി മീരാ വാസുദേവന്‍ വിവാഹിതയായി, വരന്‍ ഛായാഗ്രാഹകന്‍ വിപിന്‍

അതേസമയം, ആര്യയുമായുള്ള വിവാഹമോചനത്തിന് ശേഷം രോഹിത് മറ്റൊരു വിവാഹം ചെയ്തിരുന്നു.ഭാര്യക്കൊപ്പമുള്ള ചിത്രങ്ങള്‍ രോഹിത്ത് പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ രോഹിത് പങ്കുവെച്ച ഒരു ചിത്രത്തിന് ലൈക്കടിച്ചിരിക്കുകയാണ് ആര്യ. അതുകൊണ്ടുതന്നെ ആര്യയ്ക്ക് ഒത്തിരി ബഹുമാനമാണ് പ്രേക്ഷകര്‍ നല്‍കുന്നത്.

Advertisement