കേരളത്തില്‍ നിന്ന് 11 കോടിയോളം രൂപ ടര്‍ബോ നേടി, കളക്ഷന്‍ കണക്കുകള്‍

73

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യ്ത ഏറ്റവും പുതിയ ചിത്രമാണ് ടര്‍ബോ. ആക്ഷന്‍ പാക്ഡ് എന്റര്‍ടെയ്നറാണ് ചിത്രം. ബിഗ് ബി ലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ചിത്രം കഴിഞ്ഞ ദിവസമാണ് തിയ്യേറ്ററുകളിലെത്തിയത്.

ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവന്നത് . കേരളത്തില്‍ നിന്ന് ആകെ 11 കോടിയോളം രൂപ ടര്‍ബോ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Advertisements

കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. മലൈക്കോട്ടൈ വാലിബനെ വീഴ്ത്തി 6.25 കോടി രൂപയിലധികം കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയിരുന്നു മമ്മൂട്ടിയുടെ ടര്‍ബോ.

മമ്മൂട്ടി നായകനായ ടര്‍ബോയുടെ ആഗോള കളക്ഷനിലും കുതിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് പ്രതീക്ഷ. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ രണ്ടാം സ്ഥാനത്തായി.

പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ മൂന്നാമതുണ്ടെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംവിധാനം വൈശാഖാണ് നിര്‍വഹിച്ചിരിക്കുന്നത്.

Advertisement