മറ്റു സൂപ്പര്‍സ്റ്റാറുകള്‍ ചോദിച്ചത് നിവിന്റെ സിനിമയില്‍ എന്തിന് തങ്ങള്‍ അഭിനയിക്കണം എന്ന്, മോഹന്‍ലാല്‍ ഇത്തരിക്കര പക്കിയായതിന്റെ കാരണം വെളിപ്പെടുത്തി റോഷന്‍ ആന്‍ഡ്രൂസ്

23

നിവിന്‍ പോളി നായകനായി ഞെട്ടിക്കുകയും മോഹന്‍ലാല്‍ തകര്‍പ്പന്‍ പ്രകടനവും നടത്തിയ കായംകുളം കൊച്ചുണ്ണി തിയേറ്ററുകളില്‍ അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ചിത്രത്തില്‍ ഏറെ കൈയ്യടി നേടിയ ഗസ്റ്റ് റോളായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ച ഇത്തിക്കര പക്കി.

Advertisements

എന്നാല്‍ ഈ റോളിന് മോഹന്‍ലാലിനെ സമീപിക്കുന്നതിന് മുമ്പ് മറ്റ് പലരെയും സമീപിച്ചിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്.

ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു റോഷന്റെ വെളിപ്പെടുത്തല്‍. പല സൂപ്പര്‍സ്റ്റാര്‍സിനോടും താന്‍ കഥ പറഞ്ഞിരുന്നെന്നും എന്നാല്‍ യുവതാരമായ നിവിന്റെ സിനിമയില്‍ എന്തിനാണ് തങ്ങള്‍ അഭിനയിക്കേണ്ടത് എന്നായിരുന്നു ഇവരുടെ ചോദ്യമെന്നായിരുന്നു റോഷന്‍ പറയുന്നത്.

എന്നാല്‍ സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ മോഹന്‍ലാല്‍ വേഷം ഏറ്റെടുക്കാന്‍ തയ്യാറായെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു പ്രമുഖ നടനോട് കഥ പറയാന്‍ പോയ വഴിക്ക് തിരിച്ചുവന്നതാണെന്നും റോഷന്‍ പറയുന്നു. എന്നാല്‍ അവരുടെ പേരുകള്‍ താന്‍ പുറത്തുപറയില്ലെന്നും റോഷന്‍ പറഞ്ഞു.

ആദ്യം കഥ പറയുന്നത് ആന്റണി പെരുമ്പാവൂരിനോട് ആണെന്നും തുടര്‍ന്ന് മോഹന്‍ലാലിനോട് പറഞ്ഞെന്നും റോഷന്‍ പറഞ്ഞു. സിനിമയില്‍ ലാലേട്ടന് മികച്ച രംഗങ്ങള്‍ കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ചത് നിവിന്‍ പോളി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement