87 ല്‍ അധികം രംഗങ്ങള്‍ സഹിക്കാന്‍ കഴിയാത്തത്, ലൈംഗികത്തൊഴിലാളി വേഷത്തെക്കുറിച്ച് നടി സദ

204

നോവല്‍, അന്യന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ നടിയാണ് സദ. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് താരം. ടോര്‍ച്ച്‌ലൈറ്റ് എന്ന ചിത്രത്തില്‍ ലൈംഗിക തൊഴിലാളിയായാണ് സദ എത്തുന്നത്.

Advertisements

ഈ കഥാപാത്രം ഏറ്റെടുക്കുന്നതിന് മുന്‍പ് താന്‍ നന്നായി ആലോചിച്ചിരുന്നുവെന്നും നിരവധി തവണ തിരക്കഥ കേട്ടിരുന്നുവെന്നും സദ പറയുന്നു.

പ്രമേയം മികച്ചതാണെന്ന് തോന്നിയിരുന്നുവെങ്കിലും ഏത് തരത്തിലായിരിക്കും അണിയറപ്രവര്‍ത്തകര്‍ ഇതിനെ സമീപിച്ചിരിക്കുകയെന്ന തരത്തിലുള്ള ആശങ്ക തന്നെ അലട്ടിയിരുന്നുവെന്ന് പറയുന്ന സദ തന്റെ കരിയര്‍ മാറ്റി മറിക്കുന്ന ചിത്രമായിരിക്കും ഇതെന്നും താരം തുറന്നു പറയുന്നു.

കൂടാതെ ചിത്രീകരണത്തിനിടയില്‍ കടുത്ത വെല്ലുവിളികള്‍ നേരിട്ടിരുന്നുവെന്നും കഥാപാത്രമായി മാറിയതിന് ശേഷം കരച്ചിലടക്കാന്‍ പാടുപെട്ട സംഭവം വരെയുണ്ടായിയെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

സിനിമയുടെ സെന്‍സറിങ്ങ് കഴിഞ്ഞു. 87 ല്‍ അധികം രംഗങ്ങള്‍ കട്ട് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നുവെന്നും താരം പറയുന്നു. ഡയലോഗുകള്‍ പരിഗണിച്ചാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സിനിമയില്‍ മോശമായ രംഗങ്ങളുണ്ടാവരുതെന്ന കാര്യത്തില്‍ തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും താരം കൂടിചേര്‍ത്തു.

Advertisement