മോഹൻലാലിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താൻ: സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാൻ

23

സൂപ്പർഹിറ്റ് സംവിധായകൻ സിദ്ദിഖ് ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി രചനയും സംവിധാനവും ചെയ്യുന്ന ചിത്രം ബിഗ് ബ്രദർ അണിയറയിൽ ഒരുങ്ങുകയാണ്.

25 കോടി രൂപ മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. മൂന്നു നായികമാർ അണിനിരക്കുന്ന ചിത്രത്തിൽ സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനും പ്രധാന വേഷത്തിലെത്തുന്നു.

Advertisements

അതേ സമയം മോഹൻലാലിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്ന് അർബാസ് ഖാൻ പറയുന്നു.

മോഹൻലാൽ സാറിനും സംവിധായകൻ സിദ്ധിഖിനൊപ്പവും ജോലി ചെയ്യാൻ പോകുന്നതിന്റെ ത്രില്ലിലാണ് ഞാൻ. ഇത് മലയാളം ഫിലിം ഇൻഡസ്ട്രിയിലെ എന്റെ അരങ്ങേറ്റ ചിത്രമാണ്.

ബിഗ് ബ്രദറെന്നാണ് ചിത്രത്തിന്റേ പേര്. ജൂലൈയിലെ ഷൂട്ടിംഗിനായി കാത്തിരിക്കുകയാണ്. അർബാസ് ട്വിറ്ററിൽ കുറിച്ചു.

ബോളിവുഡിൽ സംവിധായകനായും നടനായും തിളങ്ങിയ താരമാണ് അർബാസ് ഖാൻ. സൽമാൻ ഖാന്റെ ദബാംഗ് 3 യുടെ തിരക്കുകൾക്കിടെയാണ് അർബാസ് ഖാൻ മലയാളത്തിലേക്കും എത്തുന്നത്.

ഏപ്രിൽ മാസം ചിത്രത്തിന്റെ പൂജ കഴിഞ്ഞിരുന്നു. മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്.

ഇരുവരും ഒന്നിച്ച വിയറ്റ്നാം കോളനി മലയാള സിനിമകളിലെ സർവ്വകല ഹിറ്റുകളിൽ ഒന്നാണ്. ആക്ഷൻ കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ബിഗ് ബ്രദർ. സിദ്ദിഖിന്റെ എസ്. പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം.

സംഗീതം ദീപക് ദേവ്. ഗാനരചന റഫീഖ് അഹമ്മദ്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിന് എത്തിക്കാനാണ് അണിയറക്കാരുടെ നീക്കം.

Advertisement