അടുത്ത വര്‍ഷം കാണാം: തന്റെ ഇടിവെട്ട് ചിത്രത്തിന്റെ മൂന്നാം ഭാഗവുമായി സല്‍മാന്‍ ഖാന്‍

28

സല്‍മാന്‍ ഖാന്‍ നായകനായ ദബാംഗ് റിലീസ് ചെയ്തത് എട്ട് വര്‍ഷം മുമ്പാണ് . മിടുക്കനായ പൊലീസ് ഉദ്യോഗസ്ഥന്‍ ചള്‍ബുള്‍ പാണ്ഡെയെ ആണ് സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ചത്.

Advertisements

അഭിനവ് കശ്യപ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയാണ് സോനാക്ഷി സിന്‍ഹ അരങ്ങേറ്റം നടത്തിയത്. ബോളിവുഡിലെ ഏറ്റവും മികച്ച പൊലീസ് കഥകളിലൊന്നായാണ് ദബാംഗിനെ വിലയിരുത്തുന്നത്.

ചിത്രത്തില്‍ സല്‍മാനെയും സോനാക്ഷിയെയും കൂടാതെ മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. വിനോദ് ഖന്ന, ഡിംപിള്‍ കപാഡിയ, അര്‍ബ്ബാസ് ഖാന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

ഇന്ന് ചിത്രം പുറത്തിറങ്ങിയതിന്റെ എട്ടാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സോഷ്യല്‍മീഡിയയിലും ദബാംഗ് തന്നെയാണ് താരം. ഇതിനോട് പ്രതികരിച്ച് ഇന്ന് സല്‍മാന്‍ ഖാന് ആരാധകരോട് പറഞ്ഞത് ഇതാണ്. അടുത്ത വര്‍ഷം ദബാംഗ് 3 കാണാം എന്നാണ്.

പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കും. രണ്ടാം ഭാഗം സംവിധാനം ചെയ്തത് അര്‍ബ്ബാസ് ഖാന്‍ ആയിരുന്നു.

Advertisement