ബോളിവുഡിൽ സൽമാൻ ഖാനോട് നേർക്കുനേർ മത്സരത്തിന് ദുൽഖർ സൽമാൻ

29

മലയാളത്തിന്റെ യുവനടൻ ദുൽഖർ സൽമാൻ ബോളിവുഡിൽ മസിൽ ഖാൻ സൽമാനോട് മത്സരിക്കാൻ തയ്യാറെടുക്കുന്നു.

സൽമാന്റെ ബ്രഹ്മാണ്ഡ ചിത്രം ഭാരതും ദുൽഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ദി സോയാഫാക്ടറുമാണ് അടുത്തടുത്ത് റിലീസിംഗിന് ഒരങ്ങുന്നത്.

Advertisements

നിലവിൽ സൽമാന്റെ ഭാരത് ജൂൺ അഞ്ചിനും ദുൽഖറിന്റെ ദ സോയാഫാക്ടർ ജൂൺ 14 നും റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

ഇരു ചിത്രങ്ങളുടെയും റിലീസ് തമ്മിൽ ഒരാഴ്ചത്തെ വ്യത്യാസമുണ്ടെങ്കിലും ബോക്സ് ഓഫീസിൽ ദുൽഖർ ചിത്രത്തിന് എതിരാളിയാവുക സൽമാൻ ചിത്രം തന്നെയാവും.

തന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമായ ‘സോയാ ഫാക്ടറി’ൽ ദുൽഖർ സൽമാൻ ഒരു ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് എത്തുന്നത്.

സോനം കപൂർ ആണ് നായിക. അനുജാ ചൗഹാൻ രചിച്ച ‘ദി സോയാ ഫാക്റ്റർ’ എന്ന പുസ്തകത്തെ ആസ്പദമാക്കി, അഭിഷേക് ശർമ സംവിധാനാം ചെയ്യുന്ന ചിത്രമാണ് ‘ദി സോയാ ഫാക്റ്റർ’.

ഫോക്സ് സ്റ്റാർ ഇന്ത്യയാണ് നിർമ്മാതാക്കൾ. ചിത്രത്തിനായി ദുൽഖർ ക്രിക്കറ്റ് പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

1947ലെ ഇന്ത്യ വിഭജന കാലത്ത് നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ഭാരത് ഒരുക്കിയിരിക്കുന്നത്.

‘ടൈഗർ സിന്ദാ ഹേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അലി അബാസ് സഫർ, സൽമാൻഖാൻ, കത്രീന കൈഫ് എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് ഭാരത്.

സൽമാനും സഫറും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ‘സുൽത്താൻ’, ‘ടൈഗർ സിന്ദാ ഹെ’ എന്നിവയായിരുന്നു ഇവരുടെ കൂട്ടുകെട്ടിൽ മുമ്പ് ഒരുക്കിയിരുന്ന ചിത്രങ്ങൾ.

ചിത്രത്തിനായി വിശാൽ ശേഖർ ടീമാണ് സംഗീതമൊരുക്കുന്നത്. സൽമാൻ ഖാൻ ഫിലിംസ്, റീൽ ലൈഫ് പ്രൊഡക്ഷൻസ്, ടി സിരീസ് തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Advertisement