കല്ല്യാണത്തിനു മുമ്പ് ചുംബനരംഗം പ്രശ്‌നമായിരുന്നില്ല; തുറന്നുപറഞ്ഞ് സാമന്ത

44

നടിമാര്‍ സിനിമാമേഖലയില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞ് സാമന്ത അക്കിനേനി. വിവാഹിതരായ നടിമാര്‍ക്ക് നായികയായി അഭിനയിക്കാനുള്ള അര്‍ഹതയില്ലെന്ന് കരുതുന്ന സമ്പ്രദായത്തിന് മാറ്റമുണ്ടാകണമെന്ന് താനാഗ്രഹിക്കുന്നുവെന്ന് ഒരു ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തില്‍ നടി വ്യക്തമാക്കി.

Advertisements

എനിക്കുമുന്‍പേ സിനിമയിലെത്തിയ നടിമാര്‍പോലും ഇന്നും അവിവാഹിതകളായി കഴിയുന്നുണ്ട്.എനിക്കെന്തായിരുന്നു വിവാഹിതയാകാന്‍ ധൃതി എന്ന ചോദ്യവും ഞാന്‍ നേരിടുന്നുണ്ട്. വിവാഹശേഷവും ഞാന്‍ തിരക്കിലാണല്ലോ? പിന്നെന്തിനാണ് ഇങ്ങനെയൊരു ചോദ്യം? ഒരുപക്ഷേ ഞാന്‍ നാഗചൈതന്യയെ കണ്ടെത്താതിരുന്നെങ്കില്‍… അദ്ദേഹത്തെ പ്രണയിക്കാതിരുന്നെങ്കില്‍… ഞാനും വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുമോ ആവോ.

വിവാഹശേഷം ചുംബനരംഗങ്ങളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് പലരും ചോദിക്കാറുണ്ട്. കല്യാണത്തിനുമുമ്പ് ചുംബിച്ചപ്പോള്‍ ആര്‍ക്കും പ്രശ്‌നമായിരുന്നില്ല.എന്നെ ഒരു നടിയായി മാത്രം കാണുക. വിവാഹിതയായ നടിയാണോ അല്ലയോ എന്നതൊക്കെ അഭിനയിക്കുന്ന കഥാപാത്രത്തെ സംബന്ധിച്ച് അനാവശ്യമായ വിഷയങ്ങളാണ്. സാമന്ത പറഞ്ഞു.

നായകന്‍മാര്‍ എത്ര കണ്ട് പ്രായമായാലും അവര്‍ നായകന്‍മാര്‍ തന്നെയാണ്. ഉദാഹരണത്തിന് അമിതാഭ് സാറും ഋഷികപൂറും പക്ഷേ കല്യാണം കഴിഞ്ഞ ഒരു നടിയെ സംബന്ധിച്ച് മുപ്പതാം വയസ്സില്‍ ത്തന്നെ അമ്മായിയായോ, അമ്മയായോ അഭിനയിക്കാനുള്ള വിധിയാണ്.

സമര്‍ഥയായ ഒരു നടിക്ക് വിവാഹം കഴിഞ്ഞാല്‍ നായികയായി അഭിനയിക്കാനുള്ള അര്‍ഹതയില്ലാതെ വരുമോ? ഈ പ്രശ്‌നംമൂലം എത്രയെത്ര നടിമാരാണ് വിവാഹിതരാകാതെ കഴിയുന്നത്? ഈ സമ്പ്രദായം മാറണം. മാറിയേ പറ്റൂ. സാമന്ത കൂട്ടിച്ചേര്‍ത്തു.

Advertisement