നാഗചൈതന്യയും ദിവാന്‍ഷി കൌഷികും തമ്മിലുള്ള ലിപ്ലോക്: പ്രതികരിച്ച് സാമന്ത

26

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ആയ നാഗചൈതന്യയും തെന്നിന്ത്യന്‍ താരസുന്ദരി സമന്തയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം സിനിമാ രംഗത്ത് വലിയ ചര്‍ച്ചയായതാണ്.

ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താര ദമ്പതികളാണ് ഇപ്പോള്‍ സമാന്തയും നാഗ ചൈതന്യയും. വിവാഹത്തിന് ശേഷം ഇരുവരും ഒരുമിച്ചഭിനയിച്ച മജ്ജിലി റിലീസിനൊരുങ്ങുകയാണ്. ചിത്രത്തില്‍ ദിവാന്‍ഷ കൌഷികും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

Advertisements

സിനിമയുടെ പ്രോമോഷന്റെ ഭാഗമായി പുറത്തിറങ്ങിയ ഒരു ടീസറില്‍ നാഗചൈതന്യയും ദിവാന്‍ഷി കൌഷികും തമ്മിലുള്ള ലിപ്ലോക് രംഗമുണ്ട്. ഇതാണ് ഇപ്പോള്‍ സിനിമാ രംഗത്തെയും സോഷ്യല്‍ മീഡിയയിലേയും ചൂടുള്ള ചര്‍ച്ചാവിഷയം.

ചുംബന രംഗത്തെ കുറിച്ച് സമാന്തക്ക് എന്താണ് പറയാനുള്ളത് എന്നതായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്.
അടുത്തിടെ പുറത്തുവന്ന ഒരു അഭിമുഖത്തില്‍ തരം ഇകാര്യത്തില്‍ മറുപടി പറയുകയും ചെയ്തു. ഞങ്ങള്‍ ഇരുവരും പരസ്പരം നന്നായി അറിയാവുന്നവരാണ് എന്നായിരുന്നു സമാന്തയുടെ മറുപടി.

ഞങ്ങളുടെ പ്രണയത്തെ കുറിച്ചും, സൌഹൃദത്തെക്കുറിച്ചും, വിവഹത്തെ കുറിച്ചുമെല്ലാം പ്രേക്ഷകര്‍ക്ക് നന്നായി അറിയാവുന്നതാണ്. സിനിമയും ജീവിതവും രണ്ടാണെന്ന് തിരിച്ചറിയാനുള്ള കഴിവ് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമുണ്ട്. സമാന്ത തുറന്നു പറഞ്ഞു.

ഇരുവരുടെയും വിവാഹത്തിന് ശേഷം പുറത്തിറങ്ങിയ രംഗസ്ഥലം എന്ന സിനിമയില്‍ സമാന്തയും രാം ചരണും തമ്മിലുള്ള ലിപ്ലോക് രംഗവും നേരത്തെ സമാനമായ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

രംഗസ്ഥലത്തിലെ സമാന്തയുടെ ചുംബനത്തിന് അല്‍പം ഒളിയും മറയും ഒക്കെ ഉണ്ടായിരുന്നു എന്നും എന്നാല്‍ മജിലിയിലെ നാഗചൈതന്യയും ദിവാന്‍ഷിയും തമ്മിലുള്ള ലിപ്ലോക്ക് മറയില്ലാത്തതാണെന്നുമാണ് ചിലര്‍ പറയുന്നത്.

Advertisement