പാസ്റ്റ് ഈസ് പാസ്റ്റ്! നാഗചൈതന്യയുടെ ഓര്‍മ്മ ശരീരത്തില്‍ നിന്നും മായ്ച്ച് സാമന്ത; ഇനി പ്രതീക്ഷ വേണ്ടെന്ന് ഉറപ്പിച്ച് ആരാധകരും

241

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താര ജോഡികള്‍ ആയിരുന്നു സാമന്തയും തെലുങ്ക് യുവസൂപ്പര്‍താരം നാഗ ചൈതന്യയും. ഓണ്‍ സ്‌ക്രീനിലെ താരജോഡി ജീവിതത്തിലും ഒരുമിക്കുന്നത് ആരാധകര്‍ക്കും ഏറെ സന്തോഷം നല്‍കുന്നതായിരുന്നു.

ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ 2017 ല്‍ നാഗ ചൈതന്യയും സമാന്തയും വിവാഹിതരാവുകയും ചെയ്തു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി വൈറലാകാറും ഉണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ വിവാഹത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തങ്ങള്‍ പിരിയാന്‍ തീരുമാനിച്ച വിവരം നാഗ ചൈതന്യയും സമാന്തയും അറിയിക്കുകയായിരുന്നു.

Advertisements

2021 ഒക്ടോബര്‍ രണ്ടിനായിരുന്നു സാമും ചൈയും പിരിയാന്‍ തീരുമാനിച്ച വിവരം ലോകത്തെ അറിയിക്കുന്നത്. ആരാധകരെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ഇത്. ഇപ്പോള്‍ വര്‍ഷമേറെ കഴിഞ്ഞിട്ടും ഇരുവരും വേര്‍പിരിഞ്ഞതിന്റെ വിഷമത്തിലാണ് ആരാധകര്‍. ഇരുവരും വീണ്ടും ഒരുമിച്ചേക്കും എന്ന വാര്‍ത്തയും ഇതിനിടെ ഉണ്ടായിരുന്നു. സാമന്തയുടെ പെറ്റ് ഡോഗ് ഹാഷ് നാഗ ചൈതന്യയ്ക്കൊപ്പമാണെന്നും ഇരുവരും തമ്മിലുള്ള ബന്ധം ഇപ്പോഴും തുടരുന്നുണ്ട് എന്നൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍.

ALSO READ-വിവാഹം കഴിച്ചത് സുഹൃത്തിനെ; എല്ലാം കൊണ്ട് തുലച്ചില്ലേ, ആ കുട്ടി നശിച്ചു പോയില്ലേ എന്നൊക്കെ അച്ഛനോട് ചോദിച്ചവരുണ്ട്: അനൂപ് മേനോന്‍

സമാന്തയുടെ ശരീരത്തില്‍ നാഗയുടെ പേര് പച്ചകുത്തിയത് മായ്ച്ചിരുന്നില്ല. മാത്രമല്ല, നാഗ ചൈതന്യ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ നിന്നും സാമന്തയുടെ ചിത്രങ്ങള്‍ കളഞ്ഞിട്ടുമില്ല.

അതേസമയം, ഇരുവരും ഒന്നിക്കുമെന്ന ആരാധകരുടെ പ്രതീക്ഷികളെല്ലാം തന്നെ അസ്തമിച്ചിരിക്കുകയാണ് ഇപ്പോള്‍. സാമന്ത പങ്കിട്ട ഒരു ചിത്രമാണ് ആരാധകരുടെ പ്രതീക്ഷകള്‍ തകര്‍ത്തിരിക്കുന്നത്. നാഗ ചൈതന്യയ്ക്കൊപ്പമുള്ള എല്ലാ ഓര്‍മകളും സോഷ്യല്‍ മീഡിയയില്‍ നിന്ന് സാം നേരത്തെ കളഞ്ഞിയിരുന്നു. ഇപ്പോഴിതാ ശരീരത്തില്‍ നാഗയുടെ പേര് ടാറ്റൂ അടിച്ചതും മായ്ച്ചിരിക്കുകയാണ്.

ALSO READ-അക്കാര്യം ചോദിച്ചവരെല്ലാം സ്ത്രീകളായിരുന്നു; നിങ്ങളുടെ ഫോട്ടോ ഒന്ന് എടുത്ത് നോക്ക് എന്ന് പറയാനാണ് ആദ്യം തോന്നിയത്; ഞെട്ടിച്ച അനുഭവം പറഞ്ഞ് മിയ ജോര്‍ജ്

സമാന്തയുടെ ശരീരത്തിന്റെ ഒരു സൈഡിലായി നാഗ ചൈതന്യയുടെ പേര് പച്ചകുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഒരു ടാറ്റു അവിടെയില്ല. ദുബായില്‍ നിന്നും എടുത്ത ഏതാനും ചിത്രങ്ങളിലാണ് ഇത് വ്യക്തമായിരിക്കുന്നത്.

നടിയുടെ ചിത്രങ്ങള്‍ ശ്രദ്ധിച്ച കൂട്ടത്തില്‍ ചില ആരാധകരുടെ ശ്രദ്ധ തിരഞ്ഞത് ആ ടാറ്റുവാണ്. അത് മായിച്ചു കളഞ്ഞതുകൊണ്ട് എല്ലാ പ്രതീക്ഷയും അവസാനിപ്പിച്ചിരിക്കുകയാണ് താരം.

Advertisement